മദ്യപിച്ച് ഓട്ടോറിക്ഷ ഡ്രൈവറിന്റെ സവാരി നിരസിച്ചതിന് യുവാവിനെ ഇടിച്ചു വീഴ്ത്തി ഓട്ടോ ഡ്രൈവർ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിൽ വെച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ യുവാവിനെ ആക്രമിച്ചതായി പരാതി. അസ്ഹർ ഖാൻ എന്ന യുവാവിനേതിരെയാണ് ആക്രമണം ഉണ്ടായത്.  അസ്ഹർ ഓട്ടോ ഡ്രൈവറോടൊപ്പമുള്ള  യാത്ര നിരസിക്കുകയും പകരം റാപ്പിഡോ ബൈക്ക് ടാക്സി തിരഞ്ഞെടുക്കുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. സംഭവസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് അസ്ഹർ പറയുന്നു.

ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് ട്വിറ്ററിലൂടെയാണ് തന്റെ വേദനാജനകമായ അനുഭവം അസ്ഹർ ഖാൻ പങ്കുവെച്ചത്, ഇന്നലെ രാത്രി 3:00 ന് താൻ റാപ്പിഡോ ബൈക്ക് ആപ്പിൽ നിന്ന് സവാരി ബുക്ക് ചെയ്യുകയായിരുന്നു, മദ്യപിച്ചെത്തിയ ആ ഡ്രൈവർ ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് സെക്ടർ 1 ൽ വച്ച് അദേഹത്തിന്റെ ഓട്ടോ സവാരി കയറാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതോടെ ഓട്ടോ ഉപയോഗിച്ച് ഇടിച്ചു എന്നും സോഷ്യൽ മീഡിയയിൽ അസ്ഹർ കുറിച്ചു. കമ്പനി ലാപ്‌ടോപ്പും ഗാഡ്‌ജെറ്റുകളും എന്റെ പക്കൽ ഉണ്ടായിരുന്നു. അയാൾ തന്റെ ഓട്ടോ ഉപയോഗിച്ച തന്നെ ഇടിച്ചിട്ട ശേഷം അയാൾ അവിടെ നിന്നും ഓടിപോയി. ഇടിയുടെ ആഘാതത്തിൽ അസ്ഹർ നിലത്തുവീണതായും സംഭവത്തിന്റെ വീഡിയോയ്‌ക്കൊപ്പം ട്വീറ്റിൽ അസ്ഹർ കുറിച്ചു,

സിസിടിവി തെളിവുകളുടെയും അസ്ഹറിന്റെ ഔപചാരിക പരാതിയുടെയും അടിസ്ഥാനത്തിൽ മഡിവാള ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. ഒളിവിൽ പോയ ഓട്ടോ ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ വർഷം മാർച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ബൈക്ക് ടാക്സി നിരോധിക്കണമെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ ശബ്ദമുയർത്തുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതെ മാസത്തിൽ സമാനമായ ഒരു സംഭവത്തിൽ, ബൈക്ക് ടാക്സി ഡ്രൈവറെ അസഭ്യം പറഞ്ഞതിന് ട്രാഫിക് പോലീസ് ഒരു ബംഗളൂരു ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു . അക്രമത്തിന്റെ വീഡിയോ പിന്നീട് വൈറലായിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts