കൊടുക്കാം ഒരു കയ്യടി ! ലോകത്തെ ഏറ്റവും നല്ല വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനം “നമ്മ ബെംഗളൂരു”എയർപോർട്ടിന്.

ബെംഗളൂരു: പ്രതിവർഷം 15-25 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ലോകത്ത് രണ്ടാംസ്ഥാനം നേടി ബെംഗളുരു കെമ്പെ ഗൗഡ എയർപോർട്ട്.

എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) കണക്കുകൾ പ്രകാരം, എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്ക്യൂ) റാങ്കിങ്ങിൽ ആണ് കെഐഎ രണ്ടാം സ്ഥാനം നേടിയത്

ഈ വിഭാഗത്തിൽ ഡെലിപ്പാസർ എയർപോർട്ട്, ബാലി, ഇൻഡോനേഷ്യ, ചൈനീസ് എയർപോർട്ടുകളായ – ഹൈകൗ എന്നീ എയർപോർട്ടുകൾ ഒന്നാം സ്ഥാനം പങ്കുവച്ചു.

ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടും, സുരാബയ എയർപോർട്ട്, ഇന്തോനേഷ്യയും മൂന്നാം സ്ഥാനത്തെത്തി.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

2017 ൽ 25.04 മില്യൺ യാത്രക്കാർ ഈ വിമാനത്താവളം ഉപയോഗപ്പെടുത്തി അത് കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതൽ ആയിരുന്നു , 3,39,461 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്തു.

സംയുക്തമായി 40 മില്യൺ യാത്രക്കാരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഡൽഹിക്കും മുബൈക്കും ക്കും ശേഷം നാലത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ബെംഗളൂരു കെമ്പെ ഗൗഡ വിമാനത്താവളം.
കഴിഞ്ഞ ഫെബ്രുവരി 19ന് 91339 യാത്രക്കാരെ വഹിച്ചുകൊണ്ട് 628 ടേക് ഒഫ് / ലാൻറിങ് ചെയ്തു കൊണ്ട് മറ്റൊരു റെക്കാർഡ് കൂടി ഈ വിമാനത്താവളം തകർത്തിരുന്നു.
5-15 ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തിൽ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം ഒന്നാം സ്ഥാനം സ്വന്തമാക്കി.
വിമാനത്താവളങ്ങളെ റേറ്റ് ചെയ്യുന്ന ഏക ഏജൻസിയാണ് എ എസ് ക്യു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

വിമാനത്താവളത്തിലെ പ്രവേശനം, ചെക്ക്-ഇൻ, സെക്യൂരിറ്റി സ്ക്രീനിംഗ്, റെസ്റ്റ് റൂമുകൾ, സ്റ്റോർസ്, റെസ്റ്റോറന്റുകൾ, എയർപോർട്ടിലെ ഏറ്റവും മികച്ചതും മോശമായതുമായ യാത്രകൾ തുടങ്ങിയ 34 പ്രധാന ഘടകങ്ങൾ പരിഗണിച്ചാണ് റാങ്ക് കണക്കാക്കുന്നത്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
[masterslider id="10"]

Related posts