തന്റെ 61-ാം ജന്മദിനം പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനുശേഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ തന്റെ 61-ാം ജന്മദിനം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആഘോഷിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടും പോകാത്തത് ജന്മദിനമായതുകൊണ്ടാണെന്നാണ് ശിവകുമാർ തിങ്കളാഴ്ച രാവിലെ പറഞ്ഞത്. കർണാടക ജനത തനിക്ക് സമ്മാനിച്ച 135 സീറ്റുകൾ എന്റെ ജന്മദിന സമ്മാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1962 മെയ് 15 നാണ് അദ്ദേഹം ജനിച്ചത്. ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഐടിയുടെയും ഇഡിയുടെയും എല്ലാ ഉപദ്രവങ്ങളും ഉണ്ടായിരുന്നിട്ടും, കർണാടകയിലെ ജനങ്ങൾ കർണാടക നിയമസഭയിൽ 135 സീറ്റുകൾ തനിക്ക് സമ്മാനിച്ചു. എനിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? എന്നും അദ്ദേഹം
ചോദിച്ചു

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

കനകപുര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവകുമാർ വിജയിച്ചത്.പൂമാലയിട്ടും പൂച്ചെണ്ടുനൽകിയും അനുയായികൾ ആശംസയറിയിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ കർണാടകത്തിലെ ജനങ്ങൾ കോൺഗ്രസിനുതന്ന വിജയമാണ് ഏറ്റവുംവലിയ ജന്മദിനസമ്മാനമെന്ന് ശിവകുമാർ പറഞ്ഞു. തന്റെ ജീവിതം കർണാടകയിലെ ജനങ്ങളെ സേവിക്കാൻ മാറ്റിവെച്ചിരിക്കുകയാണെന്നും ജന്മദിന ആശംസയറിയിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നതായും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
[masterslider id="10"]

Related posts

Click Here to Follow Us