ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കൂറ്റൻ റോഡ് ഷോ സമാപിച്ചു

ബെംഗളൂരു : നഗരത്തിൽ ഇന്നും ഇന്നലെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂറ്റൻ റോഡ് ഷോ സമാപിച്ചു. രാവിലെ 10 മണിക്ക് ന്യൂ തിപ്പസാന്ദ്ര റോഡിൽ സ്ഥിതി ചെയ്യുന്ന കെംപഗൗഡ പ്രതിമയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് അദ്ദേഹം എച്ച്എഎൽ രണ്ടാം ഘട്ടം, ഇന്ദിരാനഗർ, ഓൾഡ് മദ്രാസ് റോഡ്, ട്രിനിറ്റി സർക്കിളിൽ എത്തുകയും രാവിലെ 11.30 ന് റോഡ് ഷോ സമാപിച്ചു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ബംഗളൂരുവിലെ പ്രചാരണവും ഈ റോഡ് ഷോയിലൂടെ അവസാനിച്ചു. ആയിരക്കണക്കിന് അനുയായികൾ റോഡിനിരുവശവും അണിനിരന്നു, മോദി, മോദി, ‘ഭാരത് മാതാ കീ ജയ്’, ‘ജയ് ശ്രീ റാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി, മോദിയുടെ മേൽ പുഷ്പങ്ങൾ ചൊരിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവമോഗ നഗരത്തിനടുത്തുള്ള ആയന്നൂരിലേക്ക് പോയി തുടർന്ന് അവിടെ പൊതുയോഗം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
[masterslider id="10"]

Related posts