‘മോദിജി തന്റെ ദൈവമാണ്’ പ്രധാനമന്ത്രിയുടെ കട്ടൗട്ടിലെ വെള്ളം തുടയ്ക്കുന്ന വയോധികൻ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കുന്ന വയോധികന്റെ ചിത്രം വൈറൽ.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ, കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ അവിടെ മഴ പെയ്യുന്നതിനിടയിൽ ഒരു വൃദ്ധൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കനത്ത മഴയെ തുടർന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ, ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ദോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും ഏൽപ്പിച്ചതാണോ പണം നൽകിയിട്ടുണ്ടോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വൃദ്ധൻ നൽകിയ മറുപടി ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ടിൽ നിന്ന് മഴവെള്ളം തുടയ്ക്കുന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. ‘മോദി ജി തനിക്ക് ദൈവമാണ്, ഇത് ആരും എനിക്ക് പണം നൽകിയിട്ടില്ലെന്നും  എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts