പാക് സുപ്രീംകോടതി അജീനോമോട്ടോ നിരോധിച്ചു!

ഇസ്ലാമാബാദ്: ആരോഗ്യത്തിനു ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ‘ചൈനീസ് ഉപ്പ്’ എന്നറിയപ്പെടുന്ന അജീനോമോട്ടോ പാകിസ്ഥാനില്‍ നിരോധിച്ചു. പാക് സുപ്രീംകോടതിയാണ് അജീനോമോട്ടോ നിരോധന ഉത്തരവിറക്കിയത്.

ഭക്ഷണ സാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അജീനോമോട്ടോ ഉപയോഗിക്കുന്നത്. ആരോഗ്യപരമായി ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. ഈ പ്രശ്നം ക്യാബിനറ്റില്‍ അവതരിപ്പിക്കാനായി പാക്‌ പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

നിലവില്‍ കിഴക്കന്‍ പഞ്ചാബ്, വടക്കു പടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുങ്ക്വ, തെക്കന്‍ സിന്ധ് മേഖലകളില്‍ അജീനോമോട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts