ഹെഗ്‌ഡെ നഗറിൽ കെട്ടിടത്തിന്റെ സുരക്ഷാമതിൽ ഇടിഞ്ഞുവീണു

ബെംഗളൂരു: പാർപ്പിടസമുച്ചയത്തിനു പിറകിൽ നിർമിച്ച സുരക്ഷാമതിൽ ഇടിഞ്ഞു വീണു. ഹെഗ്‌ഡെ നഗർ ചൊക്കനഹള്ളി ലേഔട്ടിലെ എസ്.എൽ.എൻ. മെഡോസ് അപ്പാർട്ട്മെന്റിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ആളുകൾ നടക്കുകയും കുട്ടികൾ കളിക്കുകയും ചെയ്യുന്ന സ്ഥലത്തേക്കാണ് മതിൽവീണത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

ഈസമയത്ത് ആരുമില്ലാതിരുന്നതിനാലാണ് അപകടം ഒഴിവായത്. മതിലിനുമുമ്പിലെ സ്ഥലം വേണ്ടത്രസുരക്ഷ ഏർപ്പെടുത്താതെ മണ്ണിട്ടുയർത്തിയതാണ് തകരാൻ കാരണമെന്ന് ഇവിടെ താമസിക്കുന്ന മലയാളി കുടുംബാംഗങ്ങൾ പറഞ്ഞു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

സമീത്തെ സൂപ്പർമാർക്കറ്റിന് ഗോഡൗൺ നിർമിക്കാനായാണ് സ്ഥലം മണ്ണിട്ടുയർത്തിയത്. കോൺക്രീറ്റ് മതിൽ കെട്ടി സുരക്ഷിതമാക്കിയശേഷമേ മണ്ണ് നിറയ്ക്കാവൂവെന്ന് സ്ഥലം ഉടമയോട് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts