രാമനഗറിലെ രാമക്ഷേത്രത്തിന് 120 കോടി ചിലവ്: സിഎൻ അശ്വത് നാരായൺ

ബെംഗളൂരു: രാമനഗരയിലെ രാമദേവര ബേട്ടയിൽ നിർദിഷ്ട രാമക്ഷേത്രത്തിന് 100 കോടി മുതൽ 120 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായി ജില്ലാ മന്ത്രി സി എൻ അശ്വത് നാരായൺ ചൊവ്വാഴ്ച പറഞ്ഞു. ദക്ഷിണേന്ത്യയിലെ അയോധ്യയായി ഉയർത്തിക്കാട്ടുന്ന ക്ഷേത്ര പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് നാരായൺ ആണ്. ചൊവ്വാഴ്ച, ക്ഷേത്രം എങ്ങനെയായിരിക്കുമെന്നതിന്റെ ഗ്രാഫിക് വിഷ്വലൈസേഷൻ നാരായണന് നൽകി.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

ഇവിടുത്തെ പരിസ്ഥിതി കണക്കിലെടുത്ത് ക്ഷേത്രത്തിന്റെ പണികൾ ആരംഭിക്കും. കഴുകൻ സങ്കേതത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കും. നിയമതടസ്സങ്ങൾ ഉണ്ടാകാത്ത തരത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നാരായണൻ പറഞ്ഞു. രാമദേവര ബേട്ടയിലെ 19 ഏക്കറിലാണ് ക്ഷേത്രം ഉയരുന്നത്. “മുഖ്യമന്ത്രി ബൊമ്മൈ തറക്കല്ലിടും. തീയതി ഇനിയും തീരുമാനിച്ചിട്ടില്ലന്നും നാരായൺ പറഞ്ഞു. ക്ഷേത്ര പദ്ധതിക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us