കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാത: ഉദ്ഘാടനം വൈകികുമെന്ന് സൂചന

metro namma metro train

ബെംഗളൂരു:  മാർച്ച് 15-നുള്ളിൽ കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാതയിലൂടെ സർവീസ് തുടങ്ങുമെന്ന മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതരുടെ പ്രഖ്യാപനം വെറുതെയാകുമെന്ന് ആശങ്ക. നേരത്തേ മെട്രോ പാതയിലൂടെ സർവീസ് 10-നുശേഷം ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ബി.എം.ആർ.സി.എൽ. സർക്കാരിന് കത്തുനൽകിയിരുന്നു. എന്നാൽ അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ 10-നുള്ളിൽ സുരക്ഷാ കമ്മിഷണറുടെ നിർദേശമനുസരിച്ചു പൂർത്തിയാകുമെന്നാണ് മെട്രോ റെയിൽ അറിയിച്ചിരുന്നതെങ്കിലും ഇനിയും പ്രവൃത്തികൾ തീരാൻ ബാക്കിയുണ്ടെന്നാണ് സൂചന.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ഒട്ടേറെ ഐ.ടി. കമ്പനികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയുള്ള പാത കടന്നുപോകുന്നു എന്നത് കൊണ്ടുതന്നെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൂടിയാണ് കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ. ഇതിനുപുറമെ ബെംഗളൂരു-മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി മെട്രോ പാതയും ഉദ്ഘാടനം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
[masterslider id="10"]

Related posts

Click Here to Follow Us