സുരക്ഷാപരിശോധന പൂർത്തിയായി ; കെ.ആർ.പുരം -വൈറ്റ് ഫീൽഡ് മെട്രോ സർവീസ് ഉടൻ

metro namma metro train

ബെംഗളൂരു : കെ.ആർ. പുരം വൈറ്റ് ഫീൽഡ് മെട്രോയിൽ സുരക്ഷാ പരിശോധനപൂർത്തിയായതോടെ മാർച്ചിൽ വാണിജ്യസർവീസ് തുടങ്ങാൻ മൊട്രോ റെയിൽ കോർപ്പറേഷൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വാണിജ്യസർവീസിനുള്ള അന്തിമാനുമതി ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാതയുടെ സുരക്ഷാപരിശോധനയിൽ കാര്യമായ പിഴവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട പാതകളിലൊന്നാണിത്.

22 മുതലാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘത്തിന്റെ സുരക്ഷാപരിശോധന തുടങ്ങിയത്. സിഗ്നലിങ്, ട്രാക്കിന്റെ ഗുണനിലവാരം, വൈദ്യുതിവിതരണ സംവിധാനം, വളവുകളിലെ ട്രാക്കിന്റെ ചെരിവ്, പ്ലാറ്റ്ഫോമുകളിലെ എസ്കലേറ്ററുകൾ, അഗ്നിരക്ഷാസംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകൾ എന്നിവ സംഘം പരിശോധിച്ചു. വിവിധ വേഗങ്ങളിൽ തീവണ്ടിയോടിച്ചും പരിശോധന നടത്തി. സേഫ്റ്റി കമ്മിഷണറുടെ സംഘത്തോടൊപ്പം ബി.എം.ആർ.സി.എലിന്റെ സാങ്കേതികവിദഗ്ധരും പരിശോധനയിൽ പങ്കെടുത്തു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ആധുനികസൗകര്യങ്ങളാണ് പാതയിലെ 12 സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ എം.ഡി. അഞ്ജും പർവേസ് പറഞ്ഞു. മുഴുവൻ സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ട്. കെ.ആർ. പുരം, വൈറ്റ് ഫീൽഡ് സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കുംനിർത്താനാവശ്യമായ സൗകര്യമുണ്ടാകും. മെട്രോസ്റ്റേഷനുകളോടുചേർന്ന് ബി.എം.ടി.സി. ബസുകൾ നിർത്താനുള്ള സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts