നാഗ ശൗര്യ അനുഷ ഷെട്ടി വിവാഹം ബെംഗളൂരുവിൽ

ബെംഗളൂരു: തെലുങ്ക് സിനിമ ലോകത്തെ ജനപ്രിയ നടൻ നാഗ ശൗര്യ വിവാഹിതനാകാൻ ഒരുങ്ങുന്നു.

അടുത്തിടെ പുറത്തിറങ്ങിയ തന്റെ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരിയുടെ വിജയത്തിൽ താരം കുതിക്കുമ്പോൾ, വ്യക്തിപരമായ കാര്യത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈനറായ അനുഷ ഷെട്ടിയെയാണ് താരം വിവാഹം കഴിക്കുന്നത്.

സാമന്തയ്‌ക്കൊപ്പമുള്ള നാഗ ശൗര്യയുടെ ഓ ബേബി ആരാധകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു. നിരവധി വിജയചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

നവംബർ 20-ന് നാഗ ശൗര്യ അനുഷ ഷെട്ടിയെ വിവാഹം കഴിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും പങ്കെടുക്കുന്ന മഹത്തായ ചടങ്ങായിരിക്കും വിവാഹം. ബെംഗളൂരുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളും വിവാഹ ചടങ്ങുകളും നടക്കുന്നത്.

നവംബർ 19 ന് മെഹന്ദിയോടെ ആഘോഷങ്ങൾക്ക് തുടക്കമാവും , നവംബർ 20 ന് രാവിലെ 11.25 ന് വിവാഹം നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts