അമിത ചാർജ് ഈടാക്കുന്നു, ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്ക് നോട്ടീസ്

ബെംഗളൂരു: ഓട്ടോ സർവിസുകൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയ്ക്ക് കർണാടക ഗതാഗത വകുപ്പ് നോട്ടീസ് നൽകി. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. പരാതികളിൽ ഉടൻ വിശദീകരണം നൽകാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ നോട്ടിസിന് വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്റർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി പരാതികൾ ലഭിച്ചതായി കർണാടക ഗതാഗത വകുപ്പ് കമ്മിഷണർ ടിഎച്ച് എം കുമാർ പറഞ്ഞു. ഓട്ടോ സർവിസുകൾക്ക് ഇരട്ടി നിരക്ക് ഈടാക്കിയതിന് ക്യാബ് അഗ്രഗേറ്റർമാർക്കെതിരെ പ്രത്യേകം പരാതി ഉയർന്നിരുന്നു.

  ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിന് പുതിയ നിയമങ്ങള്‍!

ക്യാബ് അഗ്രഗേറ്റർമാർക്ക് നോട്ടീസ് നൽകുകയും വിശദീകരണത്തിന് മൂന്ന് ദിവസത്തെ സമയം നൽകുകയും ചെയ്തിട്ടുണ്ട്. പ്രതികരണം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം ഓട്ടോ നിരക്ക് 30 രൂപ. 5 മിനിറ്റിനുള്ളിൽ വെയിറ്റിങ് ചാർജായി 5 രൂപയും ഈടാക്കാം.

എന്നാൽ, ക്യാബ് അഗ്രഗേറ്റർമാർ മിനിമം നിരക്കായി 100 രൂപ ഈടാക്കുന്നു എന്നാണ് പരാതി ഉയർന്നിട്ടുള്ളത് . ആപ്പ് അധിഷ്‌ഠിത സേവനദാതാക്കൾ 100 രൂപ ഈടാക്കുകയും ഡ്രൈവർമാർക്ക് 60 രൂപ നൽകി തുക ബാക്കി കമ്മിഷനായി എടുക്കുകയും ചെയ്യുന്നു എന്നും ബെംഗളൂരു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഡി രുദ്രസ്വാമി വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

അതേസമയം, ഒല, ഒൗബർ, റാപിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത സേവന ദാതാക്കളുമായി മത്സരിക്കുന്നതിനായി നവംബർ 1 മുതൽ ‘നമ്മ യാത്രാ ആപ്പ്’ എന്ന മൊബൈൽ ആപ്പ് അവതരിപ്പിക്കാൻ ആർഡിയു പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. സംരംഭകൻ നന്ദൻ നിലേകനിയുടെ പിന്തുണയോടെയാകും ആപ്പ് സജ്ജീകരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
[masterslider id="10"]

Related posts

Click Here to Follow Us