മൂർഖനെ ചുംബിച്ചു, മൂർഖൻ തിരിച്ചും ചുംബിച്ചു, യുവാവ് ആശുപത്രിയിൽ 

ബെംഗളൂരു: മൂര്‍ഖനെ പിടിച്ച്‌ പത്തിയില്‍ ചുംബിച്ച യുവാവിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

കര്‍ണാടകയിലെ ശിവമോഗയിലുള്ള ബൊമ്മനക്കട്ടയിലാണ് സംഭവം. കല്യാണ വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാനെത്തിയ പാമ്പു പിടിത്തക്കാരനായ അലക്സ് എന്ന യുവാവാണ് മൂർഖൻ ഉമ്മ വച്ച ശേഷം ആശുപത്രിയിൽ ആയത്.

ഇയാൾ ഉമ്മവെച്ചത് ഇഷ്ടപ്പെടാത്ത മൂര്‍ഖന്‍ തലതിരിച്ച്‌ അലക്സിന്റെ ചുണ്ടില്‍ ഒറ്റക്കടിക്കുകയായിരുന്നു. കടികിട്ടയതോടെ അലക്സിന്റെ പിടി വിടുകയും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാര്‍ തിരിഞ്ഞെങ്കിലും പാമ്പിനെ പിടികൂടാനായില്ല.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

പാമ്പുകള്‍ വീടുകളിലോ മനുഷ്യവാസ പ്രദേശങ്ങളിലോ കയറിയാലുടന്‍ പിടികൂടാന്‍ എത്തുന്ന പാമ്പുപിടിത്തക്കാരാണ് അലക്സും റോണിയും. കഴിഞ്ഞ ദിവസം ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള കല്യാണ വീട്ടില്‍ രണ്ട് പാമ്പുകളെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് രണ്ട് പാമ്പുകളെയും വീണ്ടും പിടികൂടി ഇവര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. അടിയേറ്റ അലക്സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ സുഖം പ്രാപിച്ചിട്ടുണ്ടെന്നും ആശുപത്രി വിട്ടുവെന്നുമാണ് പുറത്ത് വരുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts