മദ്യപിച്ചു ലക്കുകെട്ട യുവതി വിനോദ സഞ്ചാരിയുടെ ചെവി വിഴുങ്ങി

തായ്‌ലാൻഡ് : മദ്യപിച്ച് ലക്കുകെട്ട കോൾ ഗേളിന്റെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ഇരുപത്തിയഞ്ചുകാരിയായ യുവതി അമ്പത്തിയഞ്ചുകാരന്റെ അവയവം കടിച്ചെടുത്ത് വിഴുങ്ങുകയായിരുന്നു.

കന്നികാ കണ്ടേൺ എന്ന യുവതിയാണ് വിനോദ സഞ്ചാരിയുടെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയത്.

അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്ത് എത്തി പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവതിയെ കായികമായി നേരിട്ടാണ് കീഴടക്കിയത്. അതേസമയം, യുവതി വിനോദ സഞ്ചാരിയെ ആക്രമിച്ചതിന് പിന്നിൽ, മറ്റേതെങ്കിലും കാരണമുണ്ടായെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts