ബിഎംടിസി ആപ്പിലൂടെ ജൂലൈയിൽ വിറ്റത് 2.5 കോടിയുടെ ടിക്കറ്റുകൾ

ബെംഗളൂരു: ബിഎംടിസി ആപ്പിലൂടെ ജൂലൈ മാസത്തിലെ ആദ്യ 20 ദിവസങ്ങൾ കൊണ്ട് വിറ്റഴിച്ചത് 2.5 കോടി രൂപയുടെ ടിക്കറ്റുകളും പാസ്സുകളും. ജൂൺ മാസത്തിൽ അത് 1.48 കോടി ആയിരുന്നു. മെയ് മാസത്തിൽ അത് 82 ലക്ഷം ആയിരുന്നു.

പ്രതിമാസ പാസ് എടുക്കുന്നത് ലളിതമാക്കിയതാണ് വരുമാനം കൂടാൻ കാരണം ആയതെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

നേരത്തെ പ്രതിമാസ പാസ്സ് പേപ്പർ പാസ്സ് ആയിരുന്നപ്പോൾ ഒന്നാം തിയ്യതി മുതൽ മാസം അവസാനം വരെ ആയിരുന്നു പാസിന്റെ കാലാവധി. ഈ മാസം മുതൽ ടുമോക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഏതു ദിവസം വേണമെങ്കിലും പ്രതിമാസ പാസ് എടുക്കാം എന്ന സ്ഥിതിയിലേക്ക് എത്തിയതോടെയാണ് കൂടുതൽ ടിക്കറ്റുകൾ ജൂലൈ മാസത്തിൽ വിറ്റുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts