രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ, വിജയ പ്രതീക്ഷയിൽ എൻഡിഎ

ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്‍കി. ജെ.എം.എം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ 10 മുതല്‍ 5 വരെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എ മാര്‍ക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 ന് വോട്ടെണ്ണല്‍ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts