സര്‍ക്കാര്‍ ജീവനക്കാര്‍ പുനര്‍വിവാഹത്തിന് അനുമതി വാങ്ങണം; ഉത്തരവിറക്കി സര്‍ക്കാര്‍

MINOR GIRL
ബീഹാർ: രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ഉത്തരവ് പുറത്തിറക്കി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണം.
ഒരു തവണ വിവാഹം ചെയ്തവര്‍ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി അതാത് വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. കൂടാതെ ആദ്യത്തെ വിവാഹം നിയമപരമായി വേര്‍പെടുത്തണം. അതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.
ഇനി അഥവാ രണ്ടാം വിവാഹത്തിന് അനുമതി സമര്‍പ്പിച്ച ആളിന്റെ  മുന്‍ പങ്കാളി എതെങ്കിലും തരത്തിലുള്ള എതിര്‍പ്പുന്നയിച്ചാല്‍ പുനര്‍ വിവാഹത്തിന് അനുമതി ലഭിക്കില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അനുമതി നല്‍കാതെ വിവാഹിതനായാല്‍ ആ വ്യക്തി മരണപ്പെടുകയാണെങ്കില്‍ രണ്ടാം ഭാര്യയ്‌ക്കോ, ഭര്‍ത്താവിനോ ആശ്രിത നിയമനം ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts