സ്വിഗ്ഗി ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയത് കുതിരപുറത്ത്, ആളെ കണ്ടെത്തുന്നയാൾക്ക് 5000 രൂപ സ്വിഗി നൽകും

ന്യൂഡെല്‍ഹി: കനത്തമഴയില്‍ കുതിരപ്പുറത്ത് ഭക്ഷണവുമായി ഡെലിവറി നടത്താൻ പോകുന്ന യുവാവിനെ തേടിയിറങ്ങിയിരിക്കുകയാണ് സ്വിഗ്ഗി.

അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസിഡറെക്കുറിച്ച്‌ ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് കമ്പനിയുടെ  വാഗ്ദാനം.

കഴിഞ്ഞ ദിവസമാണ് കനത്തമഴയില്‍ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിന്റ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയിലെ ധീരനായ യുവാവിനെ മറ്റുളളവരെപ്പോലെ തങ്ങള്‍ക്കും അറിയില്ലെന്ന് സ്വിഗ്ഗി ട്വിറ്ററില്‍ കുറിച്ചു.

  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം

ഇയാളെ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചതായും സ്വിഗ്ഗി അറിയിച്ചു. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിക്കുന്നതായി സ്വിഗ്ഗി കുറിച്ചു.

മുംബൈയിലെ ദാദറില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന. വീഡിയോയ്ക്ക് പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.

ഇതുവരെ 70,000-ല്‍ പരം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒട്ടേറെപ്പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഗ്യാസ്, പെട്രോള്‍ വിലക്കയറ്റത്തിനെതിരേയുള്ള പ്രതിഷേധമാണ് ഇതെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts