ബംഗളുരു: ജില്ലയിലെ ദൊഡ്ഡാപൂർ ഗ്രാമത്തിന് സമീപം ചീരനഹള്ളി ഹല്ലയിൽ അർധരാത്രി ബിയർ ലോറി മറിഞ്ഞ് വൻ നാശനഷ്ടം. ഹാസനിലെ വുഡ് പിക്കർ ഡിസ്റ്റിലറിയിൽ നിന്ന് കൊപ്പലിലേക്ക് 1100-ഓളം കെയ്‌സ് ബിയറുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മഴ പെയ്തിരുന്നതിനാൽ കാഴ്ച മങ്ങിയതും ലോറിയുടെ പിൻഭാഗത്തെ ടയർ പൊട്ടിയതുമാണ് അപകടത്തിന് കാരണമായത്. നിയന്ത്രണംവിട്ട വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പവർ കൂൾ, സണ്ണി ബീച്ചസ്, ലെജൻഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബിയർ…
Read MoreYear: 2026
ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സമുണ്ടാകുന്ന 10 പ്രധാന മേഖലകളെയും തിരക്കുള്ള സമയങ്ങളിൽ അനുഭവപ്പെടുന്ന യാത്രാ സമയനഷ്ടത്തെയും കുറിച്ച് പുറത്തുവന്ന പുതിയ പഠന റിപ്പോർട്ടാണ് യാത്രാദുരിതത്തിന്റെ ആഴം വെളിപ്പെടുത്തുന്നത്. ഇതിൽ തെക്കൻ ബംഗളൂരുവിനെയും വടക്കൻ മേഖലയെയും ബന്ധിപ്പിക്കുന്ന സിൽക്ക് ബോർഡ് – ഹെബ്ബാൾ റൂട്ടാണ് ദിവസേന യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഏറ്റവും വലിയ നരകയാതന സമ്മാനിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ ബംഗളൂരുവിൽ, തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ശരാശരി വേഗത…
Read Moreമഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
ബെംഗളൂരു: പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ബെംഗളൂരു ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെ.എസ്.ആർ) റെയിൽവേ സ്റ്റേഷനിൽ മഴവെള്ള സംഭരണ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഇതിനായി ദക്ഷിണ പശ്ചിമ റെയിൽവേയും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3191-ഉം തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. പ്രതിവർഷം 75 ലക്ഷം ലിറ്റർ മഴവെള്ളം ശേഖരിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ വെള്ളത്തിനായുള്ള ചെലവിൽ നിന്ന് വർഷത്തിൽ ഏകദേശം ഒരു കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ…
Read Moreഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: ഡൽഹി ജന്തർ മന്തറിലെ പോലീസ് നടപടിയിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പരസ്യ പ്രക്ഷോഭങ്ങൾക്കിടെ ആക്രമണം. ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ വെച്ച് ബി.ജെ.പി എം.എൽ.എ ബി.പി. ഹരീഷിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ അഞ്ചുപേരെ ശിവാജിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. കോൺഗ്രസ്-ബി.ജെ.പി പോര് മുറുകുന്നു; പോലീസിന്റെ കർശന മുന്നറിയിപ്പ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും ഡൽഹി ജന്തർ മന്തറിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ നടന്ന പോലീസ് നടപടിയിലും ലത്തിച്ചാർജിലും പ്രതിഷേധിച്ച്…
Read Moreവില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില കൂട്ടി. അടുത്തിടെ ഉൽപ്പന്നങ്ങളുടെ വില കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയതിന് പിന്നാലെയാണ് നെയ്യ്, വെണ്ണ എന്നിവയ്ക്ക് അപ്രതീക്ഷിതമായി വില വർധിപ്പിച്ചത്. ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന പുതിയ നിരക്കുകൾ ഇന്ന് (ജൂലൈ 24) മുതൽ പ്രാബല്യത്തിൽ വന്നു. ഒരു കിലോ നെയ്യിന് 15 രൂപയാണ് കെ.എം.എഫ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ 700 രൂപയുണ്ടായിരുന്ന ഒരു കിലോ നെയ്യിന്റെ വില 715 രൂപയായി ഉയരും. വെണ്ണയുടെ വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 610…
Read Moreടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
ബെംഗളൂരു: പ്രാവുകളുടെ വിസർജ്യവും തൂവലുകളും സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നതിന് കർശന നിയന്ത്രണങ്ങളുമായി കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗ്ഗരേഖ പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും ബാധകമാകുന്ന രീതിയിലാണ് പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. നിശ്ചിത സമയവും പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളും പുതിയ മാർഗ്ഗരേഖ പ്രകാരം പൊതുസ്ഥലങ്ങളിൽ തോന്നിയതുപോലെ പ്രാവുകൾക്ക് തീറ്റ നൽകാൻ അനുവദിക്കില്ല. ബന്ധപ്പെട്ട സ്റ്റേക്ക്ഹോൾഡർമാരുമായി ചർച്ച ചെയ്ത് തിരഞ്ഞെടുക്കുന്ന പ്രത്യേക കേന്ദ്രങ്ങളിൽ (Designated Areas) മാത്രമായിരിക്കും ഇനി തീറ്റ നൽകാൻ സൗകര്യമൊരുക്കുക. ചാരിറ്റബിൾ സംഘടനകൾക്കോ സന്നദ്ധ…
Read Moreദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
കൊച്ചി: ദേശീയപാത 66-ൽ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള 645 കിലോമീറ്റർ പാതയിൽ പതിമൂന്നിടങ്ങളിൽ ടോൾ പിരിവ് ആരംഭിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് ടോൾ ബൂത്തുകൾക്ക് പുറമേ എട്ടെണ്ണം പുതുതായി സ്ഥാപിച്ചാണ് ടോൾ പിരിവ് വിപുലമാക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിന് മീതെയും ഇരുവശത്തുമായി ടോൾ ബൂത്തുകളുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇവിടേക്ക് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഉടൻ തന്നെ സ്ഥാപിക്കും. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ടോൾ ബൂത്തുകൾ വരുന്നത്—നാലിടത്ത്. കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ രണ്ട് വീതവും കാസർകോട്,…
Read Moreകാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
ബെംഗളൂരു: ദശാബ്ദങ്ങളായി തുടരുന്ന കാവേരി നദീജല തർക്കത്തിലും അതിർത്തി പ്രശ്നങ്ങളിലും പരിഹാരം കാണാൻ ലക്ഷ്യമിട്ട് കർണാടകയും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക് ഒരുങ്ങുന്നു. പ്രശ്നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓഗസ്റ്റ് മൂന്നിന് ബെംഗളൂരുവിലേക്ക് ക്ഷണിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വടംവലിക്ക് വിരാമമിട്ട് സമാധാനപരമായ പുതിയൊരു അധ്യായം കുറിക്കാൻ ഈ കൂടിക്കാഴ്ച വഴിതുറന്നേക്കും. മേഖേദാതുവും ബെംഗളൂരു-ഹൊസൂർ മെട്രോയും ചർച്ചയായേക്കും തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ചർച്ചയ്ക്കുള്ള താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.കെ. ശിവകുമാർ ഓഗസ്റ്റ് 3-ലേക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണക്കത്ത് അയച്ചിട്ടുള്ളത്. എന്നാൽ ക്ഷണം…
Read Moreവിജയിയുടെ അവസാന ചിത്രം ‘ജന നായകൻ’ തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
ബെംഗളൂരു: തമിഴ് സിനിമാ ലോകത്തെ സൂപ്പർസ്റ്റാർ വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജന നായകൻ’ റിലീസ് ചെയ്തതോടെ ബെംഗളൂരുവിൽ ആവേശക്കടലിരമ്പി. വ്യാഴാഴ്ച ശ്രീരാംപുരത്തെ അരുണ തീയേറ്ററിൽ നടന്ന ആദ്യപ്രദർശനം കാണാൻ രണ്ടായിരത്തിലധികം ആരാധകരാണ് ഒഴുകിയെത്തിയത്. ചെണ്ടമേളങ്ങളും പൂത്തിരികളും പടക്കങ്ങളുമായി തീയേറ്റർ പരിസരം പൂർണ്ണമായും ഒരു ഉത്സവപ്പറമ്പായി മാറി. തീയേറ്ററുകളെ ഇളക്കിമറിച്ച് ആരാധകർ; പുലർച്ചെ മുതൽ ആഘോഷം രാഷ്ട്രീയ ആക്ഷൻ ത്രില്ലറായ ‘ജന നായകൻ’ തിയേറ്ററുകളിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ തീയേറ്ററുകൾക്ക് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൂറ്റൻ കട്ടൗട്ടുകളിൽ വൻ മാലകൾ അണിയിച്ചാണ് ആരാധകർ…
Read Moreബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
ബെംഗളൂരു: നിർമാണം പൂർത്തിയായി ആളുകൾ താമസം തുടങ്ങാനിരുന്ന 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചുനീക്കുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഹാർലൂരിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റാണ് പൊളിച്ചുനീക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) ഉത്തരവിട്ടത്. ഒരു കോടി മുതൽ അഞ്ച് കോടി രൂപ വരെ വിലമതിക്കുന്ന ഫ്ലാറ്റുകളുള്ള ഈ കെട്ടിടം പൊളിക്കുന്നത് ബെംഗളൂരു നഗരത്തിലെ ആഡംബര ഫ്ലാറ്റ് സമുച്ചയങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ പൊളിക്കൽ നടപടിയായിരിക്കും. സാങ്കേതിക തകരാറും വിസ്തൃതമായ പരിശോധനയും എസ്.എൻ.എൻ രാജ് ഗ്രൂപ്പിന്റെ ‘എസ്.എൻ.എൻ രാജ് എറ്റേർണിയ’ പ്രൊജക്റ്റിലെ ഇ-3…
Read More