60 കോടി രൂപയുടെ തട്ടി എടുത്തതായി പരാതി; നടി ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. 60 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്റെ നടപടി. 2015 നും 2023 നും ഇടയിൽ, ബിസിനസ്സ് വികസിപ്പിക്കാനെന്ന വ്യാജേന ഇരുവരും തന്നിൽ നിന്ന് 60 കോടി രൂപ വാങ്ങിയെന്നും എന്നാൽ അത് വ്യക്തിപരമായ ചെലവുകൾക്കായി ചെലവഴിച്ചുവെന്നും ദീപക് കോത്താരി ആരോപിക്കുന്നു.…

Read More

അച്ഛനില്ലാത്ത ആദ്യത്തെ ഓണം; വെെകാരിക കുറിപ്പുമായി അരുണ്‍ കുമാര്‍

തിരുവനന്തപുരം: അച്ഛനില്ലാത്ത ആദ്യത്തെ ഓണത്തെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍. ‘എല്ലാ ഓണത്തിനും അച്ഛന്റെ കൂടെ ഉണ്ടാവുക, അച്ഛനൊപ്പം കുടുംബത്തോടെ ഓണസദ്യ കഴിക്കുക എന്ന ഭാഗ്യം നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം മനസ്സിനിപ്പോഴും അംഗീകരിക്കുന്നില്ലെന്ന് അരുണ്‍ പറയുന്നു. ഓരോ ഓണവും, അച്ഛന്‍ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അച്ഛനോടൊപ്പമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളു. ഇനി, പുന്നപ്രയ്ക്ക് പോകണം. അവിടെ, വീട്ടിലും വലിയ ചുടുകാട്ടിലും നിറയെ ആളുകളാണ് വരുന്നത്. അവരെ കാണണം. സംസാരിക്കണം എന്നും അരുണ്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Read More

സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകം; പ്രതിയെക്കുറിച്ച് സൂചന നല്‍കിയാല്‍ പാരിതോഷികം

മൂന്നാര്‍: ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകത്തില്‍ പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പൊലീസ്. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയാല്‍ 25,000 രൂപ നല്‍കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഓഗസ്‌റ് 23നാണ് മൂന്നാര്‍ ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി കൊല്ലപെട്ടത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന്…

Read More

വൻ ട്രാഫിക്ക് ബ്ലോക്ക്‌; പൊലീസ് എത്തിയില്ല, ഗതാഗതം നിയന്ത്രിച്ച് യുവാവ്; നോട്ടുമാല ചാർത്തി നാട്ടുകാർ

കോട്ടയത്ത് പൊലീസ് എത്താത്തതിനെ തുടർന്ന് ഗതാഗതം നിയന്ത്രിച്ച് യുവാവ്. ഓണത്തോടനുബന്ധിച്ച് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പൊലീസിനെ വിവരം അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്നാണ് യുവാവ് നേരിട്ട് ഇറങ്ങിയത്. മണിക്കൂറോളം ആണ് അദ്ദേഹം ഗതാഗതം നിയന്ത്രിച്ചത്. ഇത് കണ്ട് നാട്ടുകാർ അദ്ദേഹത്തിന് കൈയ്യടിക്കുകയും നോട്ട് മാല ചാർത്തുകയും ചെയ്തു. ചമ്പക്കര സ്വദേശിയായ യുവാവാണ് മൂന്ന് മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ചത്. ഷർട്ടും കൈലിയും ധരിച്ച യുവാവ് ഗതാഗതം നിയന്ത്രിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മൂന്നു റോഡുകളിൽ നിന്ന് വരുന്ന…

Read More

രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ റീല്‍സും വീഡിയോയും കണ്ടാല്‍ ഇനി പിഴ

യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിയി പുതിയ നിർദേശങ്ങള്‍ നടപ്പാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിലും തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിലുമടക്കം പുതിയ മാറ്റങ്ങള്‍ റെയില്‍വേ സജ്ജമാക്കിക്കഴിഞ്ഞു. ട്രെയിനില്‍ കയറ്റാൻ സാധിക്കുന്ന ലഗേജുകളുടെ ഭാരം പരിശോധിക്കാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്യുന്ന തരത്തിലുള്ളതോ ആയ ലഗേജുകള്‍ നിയന്ത്രിക്കാനുമുള്ള നീക്കം റെയില്‍വേ ആരംഭിച്ചുകഴിഞ്ഞു. പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ട്രെയിനില്‍ രാത്രി 10 മണിക്ക് ശേഷം റീല്‍സുകള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാൻ പാടില്ല.മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വലിയ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍…

Read More

സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്‌ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്‌കോയിലൂടെ…

Read More

സ്വര്‍ണവില 79,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

jewellery

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്. ഇന്ന് 560 വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,000ലേക്ക് അടുത്തിരിക്കുകയാണ്. 78,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 5000 രൂപ വര്‍ധിച്ച് ഓരോ ദിവസവും പുതിയ ഉയരം കീഴടക്കി മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് വ്യക്തമാക്കി കൊണ്ടാണ് ഇന്നത്തെ കുതിപ്പ്. കഴിഞ്ഞ മാസം എട്ടിന്…

Read More

ഡൽഹിയിൽ പ്രളയഭീതി; യമുനാ നദി കരകവിഞ്ഞു

ഡൽഹി: പ്രളയഭീതി വിതച്ച് യമുനാ നദി കരകവിഞ്ഞു നിഗംബോധ് ഘട്ട് ശ്മശാനത്തിലേയ്ക്കു വെള്ളമെത്തി. വെള്ളം ഉയർന്നതോടെ ശ്മശാനം അടച്ചു. ഇവിടെ സംസ്ക്കരിക്കാൻ നിശ്ചയിച്ചിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്കു മാറ്റുക ആണെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ പരിസരത്തു വിവിധ മേഖലകളിലെ റോഡിൽ വെള്ളം കയറി വലിയ ഗതാഗതക്കുരുക്കുണ്ടായി. പാലം മോഡിൽ…

Read More

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് ഇന്ന് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഇന്ന് ഉച്ചയോടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.

Read More

ഡിഐജി ഓഫിസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊലച്ചോറ് സമരം

തൃശൂര്‍: തൃശൂരില്‍ ഡിഐജി ഓഫിസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ‘കൊലച്ചോറ് സമരം’. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ച് വ്യത്യസ്തരായാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫിസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Read More