മോദിയുടെ പിറന്നാള്‍ പള്ളിയില്‍ ആഘോഷിക്കും’; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍; എതിർപ്പുമായി വികാരി

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും കേക്ക് മുറിക്കലും പള്ളിയില്‍ നടക്കുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

എന്നാല്‍ ബിജെപിയുടെ പോസ്റ്ററിനെ വിമര്‍ശിച്ച് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ രംഗത്തുവന്നു. ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനോ വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്നും ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts