മുംബൈ: യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബറെ അറസ്റ്റ് ചെയ്തു. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണു ഡൽഹിയിൽനിന്നു പിടിയിലായത്. യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന പീയുഷ് 5 മാസം മുൻപാണു യുവതിയുമായി പരിചയത്തിലായത്. കഴിഞ്ഞദിവസം ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് പണം ആവശ്യപ്പെട്ടു. യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുത്തു. ഭീഷണി തുടർന്നതോടെയാണു യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.
Read MoreMonth: June 2025
പെൻഷൻ കൊടുകാത്തതിനെയാണ് പ്രിയങ്ക വിമർശിച്ചത്: രമേശ് ചെന്നിത്തല
പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ് രംഗത്തുവന്നിരുന്നു. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ…
Read Moreനാളെ കൊട്ടിക്കലാശം; നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.
Read Moreഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്ന് ഇസ്രയേല്‍
ഇസ്രയേലില്‍ കനത്ത മിസൈല്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ടെല്‍ അവീവില്‍ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. 17 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. ടെല്‍ അവീവിന് പുറമേ…
Read Moreഭാര്യയുടെ സോപ്പിട്ടു കുളിച്ചതിന് ഭർത്താവ് അറസ്റ്റിൽ
അലിഗഡ്: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലി ഉണ്ടായ വഴക്ക് ഗാർഹിക പീഡന ആരോപണങ്ങളിലേക്കും അറസ്റ്റിലേക്കും വഴിവെച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ക്വാർസി സ്വദേശിയായ 39-കാരൻ പ്രവീൺ കുമാർ എന്ന യുവാവാണ് സോപ്പ് ഉപയോഗിച്ചതിന്റെ പേരിൽ പൊലീസിന്റെ പിടിയിലായത്. കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് ഇറങ്ങിയ പ്രവീൺ കുമാറിനോട് “എന്റെ സോപ്പ് എന്തിനാണ് ഉപയോഗിച്ചത് എന്ന് ഭാര്യ ചോദിക്കുകയും, “നീ എന്റെ സാധനങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്, ഞാൻ ഒരിക്കലും പരാതിപ്പെട്ടിട്ടില്ലല്ലോ”എന്ന പ്രവീണിന്റെ മറുപടി ചെറിയ വാക്കു തർക്കത്തിലേക്കും പിന്നീട് വലിയ വഴക്കായി മാറുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിനെ…
Read Moreസാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം തിരികെ പറന്നു
ന്യൂഡൽഹി: സങ്കേതിക തകരാറുണ്ടെന്ന സംശയത്തെ തുടർന്നു എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം പാതി വഴിക്ക് വെച്ചു ഹോങ്കോങ്ങിലേക്ക് തന്നെ തിരികെ പറന്നു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങിയിരുന്നു . ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ എയർപോർട്ടിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനിരുന്ന വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.തുടർന്നു ഒരു മണിക്കൂറോളം സമയം വിമാനം റൺവേയിൽ തുടർന്നു.
Read Moreഅഹമ്മദാബാദിൽ 270 ആളുകൾ മരിക്കാനിടയായ അപകടം ഉണ്ടായത്തിന്റെ കരണത്തിനുള്ള നിഗമനവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ സ്റ്റീവ്.
ഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 270 ആളുകൾ മരിക്കാനിടയായ അപകടം ഉണ്ടായത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതം ആയതിനാലാണെന്ന നിഗമനവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ സ്റ്റീവ്. റാം എയർ ടർബൈൻ (റാറ്റ്) വിമാനത്തിന് പുറത്തേക്കു വന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം യുട്യൂബ് വിഡിയോയിൽ പറഞ്ഞു. എന്താണ് റാറ്റ്? ഒരു പവറും ഇല്ലാത്തപ്പോൾ ഓൺ ആകുന്ന സംവിധാനമാണ് റാറ്റ്. സാധാരണ നിലയിൽ ടേക്ക് ഓഫ് സമയത്ത് റാറ്റ് പുറത്തേക്കു വരാറില്ല. വൈദ്യുതി സംവിധാനങ്ങളെല്ലാം നിലയ്ക്കുമ്പോൾ റാറ്റ് തനിയെ പുറത്തുവരും. കാറ്റിൽ കറങ്ങിയാണ് റാറ്റ്…
Read Moreയാത്രക്കാരില്ല; ആറ് വിമാനങ്ങൾ റദ്ദാക്കി
യാത്രക്കാരില്ലാത്തതിനാൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതും എത്തേണ്ടതുമായ ആറ് വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ-കോഴിക്കോട് സ്പൈസ്ജെറ്റ്, ചെന്നൈ-കൊച്ചി സ്പൈസ്‌ജെറ്റ്, ചെന്നൈ-ഷിമോഗ സ്പൈസ്‌ജെറ്റ്, കോഴിക്കോട്-ചെന്നൈ സ്പൈസ്ജെറ്റ്, അന്തമാൻ-ചെന്നൈ ആകാശ എയർലൈൻസ്, ഷിമോഗ-ചെന്നൈ സ്പൈസ്ജെറ്റ് എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് പകരം സംവിധാനമൊരുക്കുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
Read Moreമറ്റൊരു പൊൻതൂവൽ: ബെംഗളൂരു ആഗോളതലത്തിൽ 14-ാം സ്ഥാനത്ത്; ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരു ഒന്നാം സ്ഥാനത്തും; സംഭവം അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരു നഗരം മറ്റൊരു നേട്ടം കൈവരിച്ചു. ലോകത്തിലെ മികച്ച 20 സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 14-ാം സ്ഥാനത്താണ് . കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ബെംഗളൂരു ഏഴ് സ്ഥാനങ്ങൾ മുന്നേറി. കഴിഞ്ഞ വർഷം ബെംഗളൂരു 21-ാം സ്ഥാനത്തായിരുന്നു. സ്റ്റാർട്ടപ്പ് ജീനോമിന്റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് ( GSER ) 2025 റിപ്പോർട്ട് പ്രകാരം ലോകത്തിലെ മികച്ച 20 സ്റ്റാർട്ടപ്പ് നഗരങ്ങളിൽ ബെംഗളൂരു ഏറ്റവും വലിയ കുതിപ്പ് ആണ് രേഖപ്പെടുത്തിയാട്ടുള്ളത്. ഈ റിപ്പോർട്ടിൽ റാങ്ക് ചെയ്യപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരു ഒന്നാം…
Read Moreഭാഗികമായി കത്തിയ ബാരല്‍ അടിഞ്ഞു; വാന്‍ഹായ് കപ്പലിലേതെന്ന് സംശയം
കൊല്ലം: കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിഞ്ഞ ബാരല്‍ ആണെന്നാണ് പ്രാഥമിക നിഗമനം. കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി…
Read More