ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്ന് ഇസ്രയേല്‍

ഇസ്രയേലില്‍ കനത്ത മിസൈല്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.

ടെല്‍ അവീവില്‍ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. 17 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു.

ജെറുസലേമിന്റെ ആകാശത്ത് തീവ്രതയേറിയ പ്രകാശം കണ്ടതായും പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലും ഇറാന്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ചില ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
[masterslider id="10"]

Related posts