ബെംഗളൂരു: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ നെർഗുണ്ടി സ്റ്റേഷന് സമീപം ഞായറാഴ്ച ബെംഗളൂരു-കാമാഖ്യ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ 11 കോച്ചുകളോളം പാളം തെറ്റി ഒരു യാത്രക്കാരൻ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “പരിക്കേറ്റ ചില യാത്രക്കാരെ കൂടാതെ ഒരു മൃതദേഹം കൂടി ലഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ മൂന്ന് സംഘങ്ങൾ ഏർപ്പെട്ടിട്ടുണ്ട്,” എസ്‌സിബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുബാഷ് ചന്ദ്ര റേ പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. രാവിലെ 11.54 നാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ്…
Read MoreMonth: March 2025
ഇനി എംപുരാന്‍ കാണില്ല, സിനിമാ നിര്‍മാണത്തില്‍ നിരാശന്‍’; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ താന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എംപുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ നിലവിലെ തന്റെ ധാരണകളുടെ അടിസ്ഥാനത്തില്‍ ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ഇത്തരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Read Moreഒന്നര വർഷത്തിനുശേഷം; ലാൽബാഗിലെ ബോൺസായ് ഗാർഡൻ വീണ്ടും തുറന്നു
ബെംഗളൂരു: നവീകരണത്തിനായി അടച്ചിട്ടിട്ട് ഒന്നര വർഷത്തിനുശേഷം, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ ബോൺസായ് ഗാർഡൻ ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. കൂടുതൽ വികസന പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി തുടരും. നിലവിൽ 400 ഓളം ഇനം ബോൺസായ് സസ്യങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫിക്കസ് മൈക്രോകാർപ (ചൈനീസ് ബനിയൻ), ഫിക്കസ് ബെഞ്ചമിന (കരയുന്ന അത്തി) എന്നിവയുൾപ്പെടെ പുതിയ ബോൺസായ് ഇനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ബോൺസായ് സസ്യങ്ങളിൽ ഭൂരിഭാഗവും ലാൽബാഗിൽ തന്നെ വളർത്തുന്നുണ്ടെങ്കിലും, ഏകദേശം 20 ശതമാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. പ്രധാന കവാടം ജാപ്പനീസ് പഗോഡ ശൈലിയിൽ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.…
Read Moreമ്യാന്‍മറില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി; 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം
ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു.…
Read More19,930 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ; വലിയ തുകയുടെ ബജറ്റ് ആദ്യമായി അവതരിപ്പിച്ച് ബിബിഎംപി
ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷന് (ബിബിഎംപി) 2025-2026 സാമ്പത്തികവർഷത്തേക്ക് 19,930.64 കോടിയുടെ ബജറ്റ്. ഇത്രയും വലിയ തുകയുടെ ബജറ്റ് ബിബിഎംപിക്ക് ആദ്യമാണ്. കഴിഞ്ഞവർഷത്തെ ബജറ്റ് തുകയെക്കാൾ 50 ശതമാനത്തോളമാണ് വർധന. കഴിഞ്ഞവർഷം 13,408 കോടിയായിരുന്നു. സംസ്ഥാനസർക്കാർ ഇത്തവണ ബിബിഎംപിക്ക് 4000 കോടിരൂപയുടെ അധിക ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. മൊത്തം വരവ് പ്രതീക്ഷിക്കുന്നത് 19,930.64 കോടിരൂപയാണ്. ബിബിഎംപിയുടെ വരുമാനസ്രോതസ്സിൽനിന്ന് 11,149.17 കോടിരൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റായി 8778.94 കോടിരൂപയും ലഭിക്കുമെന്നാണ് പ്രതീക്ഷ. 3.56 കോടിരൂപയുടെ മിച്ചം പ്രതീക്ഷിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ഈ വർഷത്തെ തുകയുടെ 65 ശതമാനവും…
Read Moreഎംപുരാന്‍ റീ എഡിറ്റിങ് പതിപ്പ് എത്തുന്നതിന് മുമ്പേ നഗരങ്ങളിലെ തിയേറ്ററുകളിൽ ജനത്തിരക്ക്
തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തും. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. അതേസമയം, റീ എഡിറ്റിംഗിന് മുമ്പ് ചിത്രം കാണാന്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ പിന്തുണച്ച് എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ബാബ…
Read Moreസംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികൾക്ക് ഇനി വിദേശഭാഷ പഠനവും ഉൾപ്പെടുത്തും
ബെംഗളൂരു : കർണാടകയിലെ നഴ്സിങ് കേളേജുകളിൽ ഇനി വിദേശഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുങ്ങുന്നു. വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സർക്കാർ സംസ്ഥാനത്തെ എല്ലാ നഴ്സിങ് കോളേജുകളിലും വിദേശ ഭാഷാ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. മന്ത്രി ശരൺ പ്രകാശ് പാട്ടീലാണ് ഇക്കാര്യമറിയിച്ചത്. ജർമനി, ഇറ്റലി, ജപ്പാൻ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ ഒട്ടേറെ റിക്രൂട്ട്മെന്റിനായി സംസ്ഥാനത്തെ സമീപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി, നൈപുണ്യമുള്ള നഴ്സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്ധർക്കും അന്താരാഷ്ട്രതലത്തിൽ വർധിച്ചുവരുന്ന തൊഴിൽ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. വിദ്യാർഥികൾക്ക് നഴ്‌സിങ് പഠനകാലത്ത് ജർമൻ,…
Read Moreനഗരത്തിലെ എസ്‌ബിഐ അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് റിപ്പോർട്ട് ചെയ്യുന്നു; പ്രതികരിക്കാതെ ബാങ്ക് ഉദ്യോഗസ്ഥർ
ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നഗരത്തിലെ വിവിധ ശാഖകളിലെ നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് പ്രതിഫലിക്കുന്നതിനാൽ ഉപഭോക്താക്കൾ ആശങ്കാകുലരായി. രാവിലെ പരിശോധിച്ച ബാലൻസ് രാത്രിയോടെ അപ്രത്യക്ഷമായതിനാലാണ് ഉപഭോക്താക്കൾ പരിഭ്രാന്തിയിലായത്. എസ്‌ബിഐയുടെ നിരവധി ഉപഭോക്താക്കളെ ഈ തകരാർ ബാധിച്ചിട്ടുണ്ട്, പക്ഷേ ബാങ്ക് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നൽകിയിട്ടില്ല. യാദവഗിരി, കുവേംപുനഗർ, വിവേകാനന്ദ നഗർ സർക്കിൾ തുടങ്ങിയ ശാഖകളിൽ അക്കൗണ്ടുള്ള ബാങ്കിന്റെ ഉപഭോക്താക്കൾ അവരുടെ അക്കൗണ്ടുകൾ നെഗറ്റീവ് ബാലൻസ് കാണിക്കുന്നതായി റിപ്പോർട്ട് ചെയ്തു. എസ്‌ബിഐയുടെ യാദവഗിരി ശാഖയിലെ ഉപഭോക്താവായ കിരൺ…
Read Moreനഗരത്തിൽ പെരുന്നാൾ നമസ്ക്കാര ഒരുക്കങ്ങൾ ആയി; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : ചെറിയപെരുന്നാൾദിവസം രാവിലെ നമസ്കാരത്തിന് പള്ളികളിൽ ഒരുക്കങ്ങൾ പൂർത്തിയായി.ഓൾ ഇന്ത്യ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരസ്ഥലവും പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നയാളും സമയവും: ഹെഗ്‌ഡെനഗർ സിഎംഎ പാലസ് സുന്നൂറൈൻ കേരള മസ്ജിദ്-മുബാറക് ബിൻ മുസ്തഫ, 7.30. 2. കമ്മനഹള്ളി അസ്‌റ മസ്ജിദ്- റിയാസ് ഗസ്സാലി, 9.00. 3. മടിവാള നൂർ മസ്ജിദ്-നിസാം സഖാഫി കീച്ചേരി, 7.00. 4. എച്ച്എഎൽ കേരള ജമാഅത്ത്-റഫീഖ്, 9.00. 5. മാറത്തഹള്ളി ടിപ്പു മസ്ജിദ്-അബ്ദുൽ സമദ് മാണിയൂർ, 9.00. : ‘സമസ്ത’യുടെ കീഴിലുള്ള മസ്ജിദുകളിലെ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വംനൽകുന്നയാളും…
Read Moreനമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾക്ക് കൂടി കരാർ നൽകി ബിഎംആർസിഎൽ
ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി നിർമിച്ചുനൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ)ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ)കരാർ നൽകി. 405 കോടിരൂപയുടേതാണ് കരാർ. നമ്മ മെട്രോയ്ക്ക് 53 ട്രെയിനുകൾ നിർമിക്കാൻ നേരത്തേ ബിഎംആർസിഎൽ ബിഇഎംഎല്ലിന് കരാർ നൽകിയിരുന്നു. പുതിയ കരാറുകൂടിയായപ്പോൾ നമ്മ മെട്രോ പുതുതായിറക്കുന്ന ട്രെയിനുകളുടെ എണ്ണം 60 ആയി. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിച്ച പാതയിൽ ഓടിക്കാനുള്ള ട്രെയിനുകളാണ് പുതുതായി നിർമിക്കുന്നത്. 60 ട്രെയിനുകൾക്ക് മൊത്തം 360 കോച്ചുകളാണ്(കാറുകൾ) നിർമിക്കുന്നത്.
Read More