പോല്‍ ബ്ലഡ് സേവനം – കാവലിനൊപ്പം കരുതലും; ആവശ്യക്കാർക്ക് രക്തമെത്തിക്കാൻ ഇനി പോലീസും; ആർക്കും അംഗമാകാം വിശദാംശങ്ങൾ

അടിയന്തര ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം. ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സേവനമാണ് പോല്‍ ബ്ലഡ്. കേരള പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍…

Read More

വിവാഹ ബുക്കിങ്ങ് 200 കടന്നു; ഫെബ്രുവരി 2ന് ​ഗുരുവായൂരിൽ കല്യാണ മേളം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്. പുലർച്ചെ 5 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും. വരനും വധുവുമടങ്ങുന്ന വിവാഹ സംഘങ്ങൾക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര് കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ…

Read More

വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി രണ്ട് കെട്ടുകളിലാക്കി ഉപേക്ഷിച്ചു;

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ഒരു…

Read More

അമേരിക്കയില്‍ വീണ്ടും വിമാന അപകടം;

വാഷിങ്ടണ്‍: അമേരിക്കയില്‍ വിണ്ടും വിമാനം തകര്‍ന്ന് അപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്കാണ് ചെറുവിമാനം തകര്‍ന്നു വീണത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. റൂസ് വെല്‍റ്റ് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ…

Read More

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾക്ക് താൽക്കാലിക സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി എംഎൽസി സി.ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ബാഗേവാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്. നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 20ന് സി. ടി. രവിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെപ്പറ്റി കേന്ദ്ര…

Read More

നിരോധിത സംഘടനകളുമായി ബന്ധം; തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന

നിരോധിത സംഘടനകളുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ എന്‍ഐഎ പരിശോധന. ചൊവ്വാഴ്ച തമിഴ്നാട്ടിലെ 16 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഐഎസുമായി ബന്ധമുള്ള റാഡിക്കലൈസേഷനും റിക്രൂട്ട്‌മെൻ്റും സംബന്ധിച്ച കേസുകൾ എൻഐഎ സജീവമായി അന്വേഷിക്കുന്നുണ്ട്. 2022 ഒക്ടോബറിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാർ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ മൂന്ന് പ്രതികളെ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിൽ…

Read More

‘മാർക്കോ’ ഒടിടിയിലേക്ക്; പ്രേക്ഷകരിലേക്കെത്തുന്നത് ഈ ദിവസം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു. ​ ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായാണ് മാർക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ഡിസംബർ 20നാണ് ചിത്രം റിലീസിനെത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ…

Read More

രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം; ചികിത്സ ഇനി വിൽപത്രമായി എഴുതിവെക്കാം; ഉത്തരവ് പാസാക്കി സംസ്ഥാന ആരോഗ്യവകുപ്പ്

ബെംഗളൂരു : രോഗിക്ക് അന്തസ്സായി മരിക്കാനുള്ള അവകാശം സംബന്ധിച്ച് ഉത്തരവ് പാസാക്കി കർണാടക ആരോഗ്യവകുപ്പ്. അന്തസ്സോടെ മരിക്കാനുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കാനുള്ള ചരിത്രപരമായ ഉത്തരവാണ് പാസാക്കിയതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത്‌ സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ‘ലിവിങ് വിൽ’ അഥവാ അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവാണ് (എ.എം.ഡി.) സർക്കാർ പാസാക്കിയത്. ഭാവിയിൽ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണ് ‘ലിവിങ് വിൽ’. സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ആകാത്ത അവസ്ഥയിൽ കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്ക്‌…

Read More

കേന്ദ്ര ബജറ്റ് ഇന്ന്; നിർമല സീതാരാമന്‍റെ എട്ടാം ബജറ്റ് ഉറ്റുനോക്കി രാജ്യം;

ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നികുതിയില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ…

Read More

ചാമുണ്ഡിമലയുടെ വികസനത്തിനായി 45.71 പുതിയ കോടിയുടെ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു

CHAMUNDI HILLS

ബെംഗളൂരു : മുഖം മിനുക്കാനൊരുങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രവും ചാമുണ്ഡിമലയും. ഇതിനായി 45.71 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം വകുപ്പിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ തീർഥാടന പുനരുജ്ജീവന (പ്രസാദ്) പദ്ധതി പ്രകാരമുള്ള അംഗീകാരത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. ഫണ്ട് അനുവദിച്ചുകഴിഞ്ഞാൽ ഉടൻ ടെൻഡറുകൾ വിളിക്കുമെന്നും ടൂറിസം വകുപ്പ് ഡയറക്ടർ എം.കെ. സവിത പറഞ്ഞു. ചാമുണ്ഡേശ്വരി ക്ഷേത്രവും ചാമുണ്ഡി കുന്ന് സന്ദർശിക്കുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ…

Read More
Click Here to Follow Us