പോല്‍ ബ്ലഡ് സേവനം – കാവലിനൊപ്പം കരുതലും; ആവശ്യക്കാർക്ക് രക്തമെത്തിക്കാൻ ഇനി പോലീസും; ആർക്കും അംഗമാകാം വിശദാംശങ്ങൾ

അടിയന്തര ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം. ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സേവനമാണ് പോല്‍ ബ്ലഡ്.

കേരള പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക.

  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം

രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

രക്തദാനത്തിന് ജനങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us