ന്യൂഡൽഹി: ഓയോ പോളിസിയിൽ ഇനി പുതിയ മാറ്റങ്ങൾ. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ റൂം അനുവദിക്കില്ല. പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക മീററ്റിലാണ്. പുതിയ മാറ്റം അനുസരിച്ച് ദമ്പതികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖയും ചെക്കിൻ സമയത്ത് കാണിക്കേണ്ടി വരും. നേരത്തെ ഓയോയുടെ പങ്കാളികളായ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് മുറിയെടുക്കാൻ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇനി സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നല്‍കുന്നത് ഹോട്ടല്‍ അധികൃതരുടെ വിവേചനാധികാരമായി മാറും. ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല. മീററ്റിലെ പങ്കാളികളായ ഹോട്ടല്‍ ഉടമകള്‍ക്ക് ഓയോ…
Read MoreMonth: January 2025
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് ഷഹാന വീണത്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാല്‍വഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
Read Moreനഗരത്തില്‍ അതിശൈത്യം ഇത്തവണ നേരത്തെയെത്തി
ബെംഗളൂരു: നഗരത്തില്‍ അതിശൈത്യം ഇത്തവണ നേരത്തേയെത്തി. ശനിയാഴ്ച നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) റിപ്പോർട്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ജനുവരിയില്‍ കഠിന ശൈത്യത്തിലേക്ക് ബെംഗളൂരു വഴുതിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച് വരുംദിവസങ്ങളില്‍ താപനില വൻതോതില്‍ കുറയും. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെട്ട ശൈത്യ തരംഗമാണ് ബെംഗളൂരുവിൽ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് പ്രവചനം. നഗരത്തില്‍ താപനില താഴ്ന്നതിനൊപ്പം പ്രഭാത മൂടല്‍മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് കനത്തമഞ്ഞു കാരണം മുന്നിലെ…
Read Moreസംസ്ഥാന സർക്കാരിന്റെ അടുത്ത പുതുവർഷ സമ്മാനം ഉടനെത്തും
ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 20 ശതമാനം വർധിപ്പിക്കാൻ ശുപാർശ. വർധന ജനുവരി 18-ന് നിലവിൽ വന്നേക്കും. മെട്രോ ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നിർദേശംനൽകാൻ നിയോഗിച്ച സമിതിയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം സമർപ്പിച്ചത്. നിരക്ക് വർധിപ്പിക്കാൻ നേരത്തെ ബി.എം.ആർ.സി.എൽ. തീരുമാനിച്ചതാണ്. ജനുവരി 17-ന് ബി.എം.ആർ.സി.എല്ലിന്റെ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നിലവിൽ മെട്രോ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. കൂടിയത് 60 രൂപയും. 2017-ലാണ് അവസാനം ടിക്കറ്റ് നിരക്ക് കൂട്ടിയത്.…
Read Moreഅങ്കണവാടി മേൽക്കൂര തകർന്ന് വീണ് കുട്ടികൾക്ക് പരിക്ക്
ബെംഗളൂരു: ബംഗാരപ്പേട്ട് താലൂക്കിലെ ദാസർഹോസഹള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയിലെ സിമൻ്റ് പ്ലാസ്റ്ററിങ്ങ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു. നിസാര പരിക്കുകളോടെ കുട്ടികൾ സുഖം പ്രാപിച്ചു. ദാസർഹോസഹള്ളിയിലെ അങ്കണവാടിയുടെ മേൽക്കൂരയിലെ സിമൻ്റ് പ്ലാസ്റ്ററിങ്ങിനെ തുടർന്ന് അങ്കണവാടിയിലെ ഏഴ് കുട്ടികളായ പിഷിത, പരിനീത്, സാൻവി, ചരിത എന്നിവർക്കാണ് പരിക്കേറ്റത്. ദാസർഹോസഹള്ളിയിലെ ശിശുസൗഹൃദ അങ്കണവാടി ശോച്യാവസ്ഥയിലായി. ഇത് സംബന്ധിച്ച് അങ്കണവാടിയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അങ്കണവാടി വർക്കർമാർ പലതവണ വകുപ്പ് മേലധികാരികളോടും ഗ്രാമപ്പഞ്ചായത്തിനോടും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇപ്പോൾ അങ്കണവാടിയുടെ മേൽക്കൂരയുടെ സിമൻ്റ് പ്ലാസ്റ്ററിങ്ങ് വീണ് അപകടഭീഷണി ഉയർത്തിയിട്ടുണ്ട്. സെൻ്ററിലെ…
Read Moreകർണാടക ആർടിസി നിരക്ക് വർദ്ധന നിലവിൽ വന്നു
ബെംഗളൂരു : കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ശനിയാഴ്ച അർധരാത്രിയോടെ നിലവിൽ വന്നു. 15 ശതമാനം നിരക്കുവർധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എൻ.ഡബ്ല്യു.കെ.ആർ.ടി.സി.), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.കെ.ആർ.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) എന്നീ മൂന്നു കോർപ്പറേഷന്റെ ബസുകളിലും നിരക്കു വർധന നിലവിൽ വന്നു. കോർപ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവർധനയുണ്ട്. അതേസമയം, കർണാടക ആർ.ടി.സി. യിൽ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് നിരക്ക് വർധിക്കില്ല.…
Read Moreആത്മഹത്യ ചെയ്ത ടെക്കിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും കോടതി ജാമ്യം അനുവദിച്ചു
ബെംഗളൂരു : ബെംഗളൂരുവിലെ ടെക്കി യുവാവ് അതുൽ സുഭാഷ് (34) ജീവനൊടുക്കിയ കേസിൽ ഭാര്യ നികിത സിംഘാനിയ, ഭാര്യാമാതാവ് നിഷ സിംഘാനിയ, ഭാര്യാ സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവർക്ക് ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം മൂലമാണ് അതുൽ ജീവനൊടുക്കിയതെന്നാണ് കേസ്. അഖിലിന്റെ പേരിൽ ഇവർ നൽകിയ ഒമ്പത് കേസ് നിലവിലുണ്ടായിരുന്നു. കൊലപാതക ശ്രമം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, സ്ത്രീധന പീഡനം ഉൾപ്പെടെ ആരോപിച്ചുള്ള പരാതികളിലാണ് കേസ് നേരിട്ടത്.…
Read Moreമാലിന്യ ട്രക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച സഹോദരിമാർക്ക് ദാരുണാന്ത്യം
ബെംഗളൂരു: മാലിന്യം കയറ്റിവന്ന വാഹനമിടിച്ച് സഹോദിരിമാരായ യുവതികള്‍ക്ക് ദാരുണാന്ത്യം. ഗോവിന്ദപുര സ്വദേശികളായ നാസിയ സുല്‍ത്താൻ, നാസിയ ഇർഫാൻ എന്നിവരാണ് മരിച്ചത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഗാഡി ലിംഗയെ (32) ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാർ ആർകെ ഹെഗഡെ നഗറിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹെബ്ബാള്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreപരാതി നൽകാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പോലീസ് സൂപ്രണ്ട് അറസ്റ്റിൽ
ബെംഗളൂരു: പോലീസ് സ്റ്റേഷനില്‍ പരാതിപറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് അറസ്റ്റിലായ പോലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. തുമകുരു, മധുഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റു ചെയ്തത്. ഭൂമി തർക്ക പരാതിയുമായി എത്തിയ യുവതിയെ പോലീസ് സ്റ്റേഷനകത്തെ തന്റെ മുറിയില്‍ രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു. ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് രേഖപ്പെടുത്തി അതേ…
Read Moreപത്താം ക്ലാസുകാരിയുമായി അധ്യാപകൻ ഒളിച്ചോടി
ബെംഗളൂരു: പത്താം ക്ലാസുകാരിയെ വിവാഹം ചെയ്ത ട്യൂഷൻ അധ്യാപകൻ പെണ്‍കുട്ടിയുമായി ഒളിച്ചോടി. 25കാരനായ അഭിഷേക് ഗൗഡയെയും പെണ്‍കുട്ടിയെയും കാണാതായിട്ട് 40 ലധികം ദിവസമാണ് ആയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ അറിയിച്ചിരിക്കുന്നത്. നവംബർ 23നാണ് 15 കാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. വൈകിട്ട് ട്യൂഷനുപോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ രാത്രി വളരെ വൈകിയിട്ടും പെണ്‍കുട്ടി തിരികെ വീട്ടില്‍ എത്താഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛൻ അഭിഷേകിൻ്റെ വീട്ടിലെത്തി. എന്നാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നിട്ടും കതക് ചാരിയിട്ട നിലയിലായിരുന്നു. ഇതോടെ വീടിൻ്റെ അകത്ത് കടന്ന പെണ്‍കുട്ടിയുടെ അച്ഛൻ ലിവിങ് റൂമിലെ മേശയില്‍ ഒരു…
Read More