വായ്പ നിഷേധിച്ചത്തിൽ മനംനൊന്ത് യുവാവ് ബാങ്ക് കത്തിച്ചു

ബെംഗളൂരു : ലോൺ നിരസിച്ചതിൽ മനംനൊന്ത് യുവാവ് ശനിയാഴ്ച രാത്രി ഹാവേരി ജില്ലയിലെ ബിയാദ്ഗി താലൂക്കിലെ ഹെഡിഗോണ്ട ഗ്രാമത്തിൽ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.

ജില്ലയിലെ റാട്ടിഹള്ളി ടൗൺ നിവാസിയായ വസീം ഹസരത്‌സാബ് മുല്ല (33) കഗിനെലെ പോലീസ് പരിധിയിലെ ഹെഡിഗോണ്ടയിൽ സ്ഥിതി ചെയ്യുന്ന കാനറ ബാങ്ക് ശാഖയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചു എന്നാൽ. സിബിൽ സ്‌കോർ കുറവായതിനാൽ ഈയടുത്ത് ബാങ്ക് ലോൺ അപേക്ഷ നിരസിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

നിരസിച്ചതിൽ നിരാശനായ മുല്ല ശനിയാഴ്ച രാത്രി ബാങ്കിലെത്തി ജനൽ തകർത്ത് ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പുക കണ്ടു വഴിയാത്രക്കാർ പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചു. ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് മുല്ലയെ പിടികൂടി.

 

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts