ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…

Read More

പുതിയ മദ്യശാലകള്‍ തുറക്കില്ലന്ന് ടി. പി രാമകൃഷ്ണന്‍.

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. യുഡിഎഫിന്‍റെ കാലത്തുണ്ടായിരുന്ന മദ്യശാലകള്‍ ഇപ്പോഴില്ലെന്നും മദ്യ വര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന്‍ പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി സൂചിപ്പിച്ചു. അനുമതി. പുതിയ അപേക്ഷകള്‍ വന്നാല്‍ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മദ്യനയത്തിന്‍റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. എൽഡിഎഫിന്‍റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.

Read More

ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി​ക്കു തെ​ക്കും ശ്രീ​ല​ങ്ക​യ്ക്കു പ​ടി​ഞ്ഞാ​റു​മാ​യി ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈകിട്ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് യോ​ഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തും. ബു​ധനാ​ഴ്ച വ​രെ തെ​ക്ക​ന്‍ തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബു​ധ​നാ​ഴ്ച വ​രെ ക​ട​ലി​ല്‍ പോ​കരു​തെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്ന​റി​യി​പ്പു ന​ല്‍​കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്കും കാറ്റിനും…

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. താര രാജക്കന്‍മാരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമത്സരമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ടോവീനോ തോമസ് എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്. പ്രമുഖ താരങ്ങള്‍ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകര്‍. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍…

Read More

തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം.

തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന എത്തി ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം…

Read More

കേരളത്തിൽ ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷ.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് മുതല്‍ ആരംഭിക്കും. ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്താകെ ഇത്തവണ 4,41,097 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ 14811 പേരുടെ കുറവുണ്ട്. എങ്കിലും പരീക്ഷയുടെ നടപടിക്രമങ്ങളില്‍ യാതൊരുതരത്തിലും വിട്ടുവീഴ്ച വരുത്തരുതെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്.  സംസ്ഥാനത്തെ 1160 ഗവണ്‍മെന്റ് വിദ്യാലയങ്ങളും 1433 എയ്ഡഡ് വിദ്യാലയങ്ങളും 453 അണ്‍…

Read More