ബട്‌ലര്‍ ചതിക്കുഴിയിൽ വീണു, ഒപ്പം രാജസ്ഥാനും. പഞ്ചാബിനു വിജയം!!

ജയ്പൂര്‍: ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു നാടകീയ വിജയം. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്തു 14 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബ് പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ അനായാസ ജയത്തിന് അരികെയായിരുന്നു. എന്നാല്‍ തികച്ചും അസാധാരണമായ രീതിയില്‍ ബട്‌ലര്‍ റണ്ണൗട്ടായത് കളിയിലെ…

Read More

കായിക ലോകത്തെ ഞെട്ടിച്ച് ഖത്തര്‍; ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ്!!!

ദോഹ: 2022ലെ ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്. അല്‍ വക്റ സ്റ്റേഡിയത്തിലെ ടര്‍ഫ് നിര്‍മ്മാണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കിയതിനാണ് ലോക റെക്കോര്‍ഡ്. ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്. ഫിഫ ലോക കപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്റ. സ്റ്റേഡിയത്തിലെ 90 ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ടര്‍ഫ് നിര്‍മ്മാണം വിദഗ്ധരെ അണിനിരത്തി റെക്കോര്‍ഡ് സമയം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. ഈ…

Read More

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി!

മുംബൈ: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി! വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം ഋഷഭ് പന്ത് വാങ്കഡെയെ രസിപ്പിച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പുതിയ ലുക്കില്‍, പുതിയ പേരില്‍ ഐപിഎല്ലിന്റെ 12ാം സീസണില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 37 റൺസിന് മുട്ടുകുത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മുംബൈയുടെ നില പരുങ്ങലിലായിരുന്നു. ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ഡല്‍ഹി കാര്യമായ…

Read More

ധോണിയുടെ തന്ത്രത്തിൽ അടിപതറി വീണ് വിരാട് കോലി.

ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ വിഷയമാണ്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ തിരിച്ചടിയാകുമെന്നുറപ്പായിരുന്നതിനാല്‍ നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. അതിനായി നിയോഗിച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയും. ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. നാലാം ഓവറില്‍ ധോണിയുടെ തന്ത്രം ഫലം ചെയ്യുകയും ചെയ്തു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന…

Read More

ഐ.പി.എൽ.; തീപാറും പോരാട്ടത്തിന് ഇന്ത്യൻ നായകനും മുൻനായകനും നേർക്കുനേർ!

ഐ.പി.എൽ: ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 12ാം സീസണ് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍…

Read More

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

അബുദാബി: സ്പെഷ്യൽ ഒളിമ്പിക്സില്‍ മെഡല്‍ നിലയില്‍ ഇന്ത്യ ഒന്നാമത്. ഒളിമ്പിക്സ് ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 187 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 49 സ്വര്‍ണവും 63 വെള്ളിയും 75 വെങ്കലവും നേടിയാണ്‌ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്നാമതെത്തിയത്. മെഡല്‍ പട്ടികയില്‍ തൊട്ടടുത്ത് റഷ്യ, യുഎഇ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണുള്ളത്. അബുദാബിയില്‍ നടക്കുന്ന അമ്പത്തിയൊന്നാമതു സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാര്‍ച്ച് 14നാണ് ആരംഭിച്ചത്. മാനവികതയിലൂന്നിയ ലോകത്തിലെ ഏറ്റവും വലിയ കായികവിനോദമാണ് സ്പെഷ്യൽ ഒളിമ്പിക്സ്. 192 രാജ്യങ്ങളിൽ നിന്നുള്ള 7500-ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സ് മാർച്ച് 21ന്…

Read More

ഇനി ഈ സൂപ്പർ കപ്പ് നമ്മ ബെംഗളൂരുവിൽ വിശ്രമിക്കും;കന്നിക്കിരീട നേട്ടവുമായി ചരിത്രം കുറിച്ച് ബെംഗളൂരു എഫ് സി.

മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ ചരിത്രം തിരുത്തി ബെംഗളൂരു എഫ്.സി. ഗോവ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടി. 118-ാം മിനിറ്റിൽ ഗോൾ നേടിയ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോൾ കീപ്പർ നവീൻ കുമാർ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും…

Read More

“ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരും…” സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ ‘ശ്രീശാന്ത്’!

ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ മലയാളി താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി റദ്ദാക്കി. കൂടാതെ, ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കാം. മൂന്നു മാസത്തിനുള്ളില്‍ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ബിസിസിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വീണ്ടും കളിക്കളത്തിലെയ്ക്കെന്ന് ശ്രീശാന്ത്… സുപ്രീംകോടതി വിധി നല്‍കിയ ആശ്വാസത്തില്‍ അതീവ സന്തോഷവാനായി കേരളത്തിന്‍റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ 6 മാസമായി താന്‍ പരിശീലനത്തിലാണെന്നും രഞ്ജി ടീമില്‍ ഇടം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ബിസിസിഐയില്‍ പൂര്‍ണ്ണ…

Read More

ഓസ്‌ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ തോൽവി മറന്നേക്കൂ… ഐ.പി.എൽ ആസ്വദിക്കൂ..; വിരാട് കൊഹ്‌ലി!

തോൽവിയിൽ പതറാതെ ഇന്ത്യൻ നായകൻ. ലോകകപ്പിന് മുൻപുള്ള പരമ്പരകൾ നഷ്ടപ്പെട്ടുവെങ്കിലും അതൊന്നും ലവലേശം ഗവനിക്കാതെ തന്റെ ടീം അംഗങ്ങളോട് പറയുന്നത് കഴിഞ്ഞതിനെക്കുറിച്ച് അസ്വസ്ഥരാവാതെ വരാനിരിക്കുന്ന ഐപിഎല്‍ ആസ്വദിക്കാനാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 0-2നും ഏകദിന പരമ്പര 2-3നുമാണ് ഇന്ത്യ കൈവിട്ടത്. ഏകദിന പരമ്പരയിലാവട്ടെ ആദ്യ രണ്ടു കളികളും ജയിച്ച ശേഷമാണ് ഇന്ത്യ ദയനീമായി കീഴടങ്ങിയത്. എങ്കിലും ഈ പരാജയം തന്നെ നിരാശനാക്കുന്നില്ലെന്ന് കോലി വ്യക്തമാക്കി. “ഓസീസിനെതിരായ ഏകദിന പരമ്പര കൈവിട്ട ശേഷം ഡ്രസിങ് റൂമില്‍ വച്ച് ടീമംഗങ്ങളുമായി സംസാരിച്ചിരുന്നു. അടുത്ത രണ്ടു മാസം ഐപിഎല്ലില്‍…

Read More

പാക്കിസ്ഥാനില്‍ അടുത്ത ഐപിഎല്‍, ചിരിയടക്കാനാകാതെ ആരാധകര്‍

ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പാക് താരം ഉമര്‍ അക്മല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറലാകുന്നു. വീഡിയോയില്‍ സംസാരിക്കവെ ഉമര്‍ അക്മലിന് പറ്റിയ ഒരു അമിളിമാണ് സാധാരണമായി തയാറാക്കിയ വീഡിയോ ശ്രദ്ധ നേടാന്‍ കാരണ൦. സംസാരിക്കുന്നതിനിടെ ‘പിഎസ്എല്‍’ എന്നതിന് പകരം ‘ഐഎസ്എല്‍’ എന്നാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ അക്മല്‍ പറഞ്ഞത്. ‘ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടാണ് കറാച്ചി. ഇവിടുത്തെ ആരാധകര്‍ എത്രമാത്രം പിന്തുണക്കുന്നുവോ അത്രമാത്രം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാവും, ആരാധകര്‍ ഈ രീതിയില്‍ പിന്തുണച്ചാല്‍ അടുത്ത ഐപിഎല്‍, ക്ഷമിക്കണം…

Read More