ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മല്‍സരത്തില്‍ പട്ടാളത്തൊപ്പി ധരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘം മത്സരത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഐസിസിയോട് പാക്കിസ്ഥാന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഐസിസിയ്ക്ക് കത്തയച്ചത്. ടീമിന്‍റെ തൊപ്പി ധരിക്കാതെ ഇന്ത്യന്‍ ടീം പട്ടാള തൊപ്പി ധരിച്ചെത്തിയത് ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്ന് ചോദിച്ച ഖുറേഷി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്…
Read MoreCategory: SPORTS
ആരാധകന്‍ മാപ്പ് ചോദിച്ചു; മഞ്ഞപ്പടക്കെതിരെ സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു
കൊച്ചി: വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു. വ്യാജ പ്രചാരണം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മാപ്പ് ചോദിച്ചതോടെയാണ് സി.കെ.വിനീത് പരാതി പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് മഞ്ഞപ്പട ആരാധകനെതിരെ വിനീത് പരാതി നല്‍കിയത്. രേഖാമൂലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ 15ാം തീയതി കലൂരില്‍ നടന്ന…
Read More“പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത്”; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍
മുംബൈ: മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന അഭിപ്രായപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്‍റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഒപ്പം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ…
Read Moreധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു…
Read Moreഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.
ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തന്നെ ഇങ്ങനെയൊരു സംഭവം നടന്നതില്‍ വെറുപ്പ് തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ടീമിലെടുക്കാത്തതിന്‍റെ പേരില്‍ ആക്രമം നടത്തിയ താരത്തിന് ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നല്‍കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളിക്ക് കഠിനമായ ശിക്ഷ…
Read Moreടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം!
ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ന്യൂസിലന്‍ഡിന്റെ 158 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു. രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങോടെ ആയിരുന്നു തുടക്കം. 4 സിക്സും 3 ഫോറും ഉൾപ്പടെ 29 പന്തിൽനിന്നും 50 റൻസെടുത്താണ് രോഹിത് ഔട്ടായത്. അവസാന ഓവറുകളിൽ റിഷാബ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യ അനായാസം ജയം സ്വന്തമാക്കി. 28 പന്തിൽനിന്നും റിഷാബ് 1 സിക്സും 4 ഫോറും ഉൾപ്പടെ 40 റൻസാണ് അടിച്ചുകൂട്ടിയത്.…
Read Moreഅവസാന ഏകദിനത്തില്‍ കിവിസിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സിന്റെ വിജയം. ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. ഇതോടെ ഇന്ത്യ 4-1ന് പരമ്പര അവസാനിപ്പിച്ചു. മറുപടി ബാറ്റിംഗില്‍ കിവികളുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ടില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. നാലാം ഓവറിലെ മൂന്നാം പന്തില്‍ നിക്കോള്‍സിനെ ഷമി, ജാദവിന്‍റെ കൈകളിലെത്തിച്ചു. 10-ാം ഓവറിലെ ആദ്യ…
Read Moreപ്രോ വോളി ലീഗിന് കൊച്ചിയില്‍ ഉജ്ജ്വലമായ തുടക്കം;രണ്ട് കേരളടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യജയം കൊച്ചിക്ക്.
കൊച്ചി: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഉജ്വല തുടക്കം. കൊച്ചിയിൽ നടന്ന മത്സരത്തിൽ യു മുംബൈ വോളിയെ ആണ് കൊച്ചി ടീം തകര്‍ത്തത്. ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ജയം. അവസാന സെറ്റില്‍ മുംബൈ ജയിച്ചതോടെ കൊച്ചിക്ക് ബോണസ് പോയിന്‍റിനുള്ള അവസരം നഷ്ടമായി. നേരത്തേ വൈകീട്ട് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിംപിക് മെഡൽ ജേതാവ് പി വി സിന്ധു മുഖ്യാതിഥിയായി.
Read Moreഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്
അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തറിന്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകര്‍ത്താണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍. 12-ാം മിനിറ്റില്‍ അൽമോസ് അലിയുടെ വകയായിരുന്നു ആദ്യ ഗോൾ. 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസും 83-ാം മിനിറ്റിൽ അക്രം ആരിഫും ഖത്തറിന്റെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. പിന്നാലെ ഖത്തര്‍ ഗോള്‍ വഴങ്ങാതിരിക്കാനും…
Read Moreവീഡിയോ: കളി തോറ്റ ദേഷ്യത്തില്‍ ആരാധകര്‍ ചെയ്തത്!!
അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഖത്തറിന് നേരെ യുഎഇ ആരാധകരുടെ ആക്രമണം. ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്. https://twitter.com/mrjordangardner/status/1090258401840386050 ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജപ്പാനെ നേരിടും. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ചിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഖത്തറിന് മേല്‍ കര,…
Read More