ആദ്യ ഏകദിനങ്ങള്‍ക്കും സമാനമായി മൂന്നാമത്തെ കളിയിലും കിവീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഒരോവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടിയില്‍ ഏഴോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോലി (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. നേരത്തേ…
Read MoreCategory: SPORTS
പറന്നുയര്‍ന്ന് ഹര്‍ദിക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ച്!!
ബേ ഓവല്‍: വളരെ ചെറിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഹാർദ്ദിക് പാണ്ഡ്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ക്യാച്ച്!! ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാനാണ് പാണ്ഡ്യ പറന്നുയര്‍ന്നത്. 17ാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ വില്യംസണിന്‍റെ ബുള്ളറ്റ് ഷോട്ട് പാണ്ഡ്യ മുഴുനീള ഡൈവിംഗിലൂടെ രണ്ട് കൈയില്‍ ഒതുക്കുകയായിരുന്നു. സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേയാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്. #teamindia #HardikPandya Awesome catch … pic.twitter.com/41Ap3cQLJP — SHANKAR (@Mr_M_SHANKAR_)…
Read Moreന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!
ബേ ഓവല്‍: ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം!! ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം. ബേ ഓവലില്‍ കിവിസിനെ 90 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ പാതിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഇന്ത്യ പടുത്തുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സെടുത്ത് പുറത്തായി. ബാറ്റിംഗില്‍ രോഹിത് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ കുല്‍ദീപ് ഒപ്പത്തിനൊപ്പം നിന്നു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട്…
Read Moreസസ്പെന്‍ഷന്‍ പിന്‍വലിച്ചു, ടീമില്‍ ഇടം നേടി ഹാർദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യ – ന്യൂസിലൻഡ് പരമ്പയ്ക്കുള്ള ടീമില്‍ ഇടം നേടി ഹാർദ്ദിക് പാണ്ഡ്യ. കെ.എൽ രാഹുലിനെ ഇന്ത്യ എ സ്കാഡില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ എ സ്കാഡ് ടീമായിരിക്കും ഇംഗ്ലണ്ട് ലയൺസുമായുള്ള അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കുക. തിരുവനന്തപുരത്താവും മത്സരം നടക്കുക. ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയുടെയും കെ.എൽ രാഹുലിന്റെയും സസ്പെൻഷൻ ബി.സി.സി.ഐ ഭരണസമിതി പിൻവലിച്ചതിന് പിന്നാലെയാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് ബി.സി.സി.ഐ സസ്പെൻഷന് പിന്‍വലിച്ചത്. ടി.വി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.…
Read Moreകിവികളെ നിലംതൊടീക്കാതെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട
നാപ്പിയര്‍: ഇന്ത്യന്‍ പുരുഷ ടീമിനു പിന്നാലെ വനിതാ ടീമും ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്തു. കോലിപ്പട വെന്നിക്കൊടി പാറിച്ച അതേ വേദിയില്‍ തന്നെയാണ് മിതാലി രാജ് നയിച്ച വനിതാ ടീം കിവികളെ ചിറകരിഞ്ഞു വീഴ്ത്തിയത്. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍ പെണ്‍പട വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ആതിഥേയരെ 192 പുറത്താക്കി. ഇന്ത്യക്ക് വേണ്ടി എക്ത ബിഷ്ടയും പൂനം യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 33 ഓവറില്‍ മത്സരം വരുതിയിലാക്കി.…
Read Moreആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്തത് ബോളിങ് കരുത്തിൽ; വിജയഗാഥ തുടര്‍ന്ന് ഇന്ത്യ
നേപ്പിയര്‍: ഓസ്‌ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ബൗളര്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്റെ മികവില്‍ എട്ടു വിക്കറ്റിനാണ് കിവികളെ കോലിയും സംഘവും കശാപ്പ് ചെയ്തത്. ബോളിംഗില്‍ പുലര്‍ത്തിയ ആധിപത്യം ബാറ്റിങിലും തുടരാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കായി. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 38 ഓവറില്‍ വെറും 157 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടി ബാറ്റിങില്‍ സൂര്യപ്രകാശത്തെ തുടര്‍ന്നു കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുകയും ഇന്ത്യന്‍ ലക്ഷ്യം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറില്‍ 156 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. 34.5 ഓവറില്‍ രണ്ടു…
Read Moreകിവികളുടെ ചിറകരിഞ്ഞ് വിജയതുടക്കവുമായി ഇന്ത്യ.
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. നേപ്പിയറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 157 റണ്‍സ് ഇന്ത്യ 34.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ 74 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 64 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ ചെറുത്ത് നിന്നത്. നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ…
Read Moreഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്ന് റോസ് ടെയ്‌ലര്‍
നേപ്പിയര്‍: ഓസ്‌ട്രേലിയയില്‍ മണ്ണില്‍ ഇന്ത്യ നേടിയ പരമ്പരവിജയം ലോക ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ലോകക്കപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ കളിക്കാരെ കുറച്ച് കാണരുതെന്ന മുന്നറിയിപ്പാണ് മിക്ക രാജ്യങ്ങളും തങ്ങളുടെ ടീമിന് നല്‍കുന്നത്. ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്‍പായി റോസ് ടെയ്‌ലറുടെ പ്രസ്താവനയെത്തി. ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയെ മാത്രം പേടിച്ചാല്‍ പോരെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യക്ക് മികച്ച ബാറ്റിംഗ് നിരയുണ്ട്. വിരാട് കോഹ്‌ലിക്ക് പുറമെ ഓപ്പണ്‍മാരായ ശിഖര്‍ ധവനും രോഹിത് ശര്‍മയും അപകടകാരികളാണ്.…
Read Moreകോലിപ്പടയുടെ കൻഗാരൂ വേട്ട കഴിഞ്ഞു ഇനി ‘കിവി’; ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ.
ഓക്ക്‌ലാന്‍ഡ്: മൂന്നു മാസത്തോളം നീണ്ടുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ന്യൂസിലാന്‍ഡാണ്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനായി വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഓക്ക്‌ലാന്‍ഡില്‍ വിമാനമിറങ്ങി. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിര്‍ണായക പരമ്പര ന്യൂസീലന്‍ഡില്‍ ബുധനാഴ്ച തുടങ്ങും. ഓസ്‌ട്രേലിയയില്‍ ട്വന്റി20, ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ ടെസ്റ്റ്,…
Read Moreചാഹൽ എറിഞ്ഞിട്ടു, ധോണി തകർത്തടിച്ചു; ഏകദിന പരമ്പരയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടി.
മെല്‍ബണ്‍: ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച ബൗളിങിലൂടെ 230 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും എംഎസ് ധോണി (87*) പട നയിച്ചപ്പോള്‍ നാലു പന്തും ഏഴു…
Read More