ആവേശത്തിൽ തുടങ്ങി, പക്ഷെ വീണ്ടും നിരാശയിൽ അവസാനിച്ചു; ബെംഗളൂരുവിന് അഞ്ചാം തോൽവി.

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും ആര്‍സിബിക്കു തോല്‍വി നേരിട്ടു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കോലിക്കൂട്ടത്തിന്റെ അന്തകരായത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ സംഹാര താണ്ഡവം ആര്‍സിബിയുടെ കഥ കഴിച്ചു. ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ റസ്സല്‍ 13 പന്തില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 48 റണ്‍സാണ് വാരിക്കൂട്ടിയത്. 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം…

Read More

സ്വന്തം തട്ടകത്തിൽ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ്

ബെംഗളൂരു: സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പൊരുതാൻ ഇറങ്ങും. കളിച്ച നാല് മത്സരവും തോറ്റ ബംഗളൂരുവിന് ഇന്ന് തട്ടകത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. വിരാട് കോലി എന്ന നായകനെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിയാത്ത ബംഗളൂരു ഇത്തവണയും മോശം പ്രകടനം പുറത്തെടുക്കുന്നതില്‍ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. കോലിയെ നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കെ ഇന്ന് ജയിച്ച് വിമര്‍ശകരുടെ വായടിപ്പിക്കേണ്ടത് കോലിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ആദ്യ…

Read More

മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി ജോസ് ബട്ട്‌ലര്‍!!

മാന്‍ക്കഡിംഗ് വിവാദത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍!! ആ സമയത്ത് ശരിക്കും നിരാശനായിരുന്നുവെന്നും പുറത്താക്കിയ രീതി അ൦ഗീകരിക്കാന്‍ കഴിയില്ലെന്നും ബട്ട്‌ലര്‍ പറഞ്ഞു. പന്ത് റിലീസ് ചെയ്യേണ്ട സമയത്ത് ക്രീസില്‍ തന്നെയായിരുന്നു താനെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമായി മനസിലാക്കമെന്നും ബട്ട്‌ലര്‍ പറയുന്നു. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും മാന്‍ക്കഡിംഗ് ഭയം മനസിലുണ്ടായിരുന്നെന്നും അത് ഏകാഗ്രതയെ ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ബട്ട്‌ലര്‍ ആവശ്യപ്പെട്ടു. ഈ നിയമത്തിലെ ഒരു ഭാഗത്ത് ‘ബൗളര്‍ പന്ത് എറിയുന്നതിന് തൊട്ടുമുമ്പ്’…

Read More

ഐപിഎല്ലില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ; മുംബൈക്ക് ജയം.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആദ്യ തോല്‍വി. 37 റണ്‍സിനു മുംബൈയോടായിരുന്നു തോല്‍വി. ഈസീസണിലെ ചെന്നൈയുടെ ആദ്യ തോല്‍വിയായിരുന്നു. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം ജയം കുറിച്ച മുംബൈ ഇന്ത്യന്‍സ് പുതിയൊരു റെക്കോര്‍ഡും സ്ഥാപിച്ചു. ഐപിഎല്ലില്‍ ആദ്യമായി 100 വിജയങ്ങള്‍ നേടുന്ന ടീമെന്ന ബഹുമതിയാണ് മുംബൈ സ്വന്തമാക്കിയത്. 152 മത്സരങ്ങള്‍ കളിച്ച സിഎസ്‌കെ 93 ജയങ്ങളുമായി പിറകിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 മത്സരങ്ങളില്‍ 88 ജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് വര്‍ഷം വിലക്കു ലഭിച്ചതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം…

Read More

പഞ്ചാബിന് നാടകീയ ജയം!! അനായാസ ജയം കൈവിട്ട് ഡൽഹി.

മൊഹാലി: അവസാന നിമിഷങ്ങളിലെ കൂട്ടത്തകർച്ചയിലൂടെ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ വിജയം കൈവിട്ട് ഡൽഹി ക്യാപ്പിറ്റൽസ്. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അനായാസം ജയിക്കാമായിരുന്ന മല്‍സരത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍വി ചോദിച്ചുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 166 റണ്‍സാണ് നേടിയത്. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.2 ഓവറിൽ 152 റൺസിന് പുറത്തായി. ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് യുവതാരം സാം കറെന്റെ മാസ്മരിക പ്രകടനമാണ് പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സമ്മാനിച്ചത്.…

Read More

മലയാളി താരം സഞ്ജുവിന്റെ മിന്നും സെഞ്ചുറി വിഫലമായി; രാജസ്ഥാനെതിരെ ഹൈദരാബാദിനു ഉജ്ജ്വല ജയം.

ഹൈദരാബാദ്: ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി തകർത്തടിച്ചാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും തുടങ്ങിയത്. വാർണറായിരുന്നു കൂട്ടത്തിൽ അപകടകാരി. ഓപ്പണിങ് വിക്കറ്റിൽ 110 റൺസ്…

Read More

ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ കരിയറിന് വിരാമം!

ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്‍റീനാ ജെഴ്‌സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ൻ. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ ക്ലബ്ബ് ഫുട്‌ബോളില്‍ തുടരു൦. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഈ മുപ്പത്തൊന്നുകാരന്‍. യുവന്‍റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെല്‍സിയില്‍ കളിക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അര്‍ജന്‍റീനാ താരം വ്യക്തമാക്കി. അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരമാണ് ഹിഗ്വയ്ൻ. 2009-ലാണ് അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ ഹിഗ്വയ്ൻ അംഗമായെത്തിയത്. ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം…

Read More

അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം.

ബെംഗളൂരു: അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ ആറു റൺസിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ 41 പന്തുകളിൽ നിന്ന് ആറു സിക്സും നാലു ബൗണ്ടറികളുമടക്കം 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ്‌ ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട്…

Read More

ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ തോൽപ്പിച്ച് കെകെആര്‍ പടയോട്ടം തുടരുന്നു…

കൊല്‍ക്കത്ത: രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കരുത്തുകാട്ടി. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് കെകെആര്‍ വെന്നിക്കൊടി പാറിക്കുന്നത്. കിങ്സ് ഇലവൻ പഞ്ചാബിനെതിരേ 28 റൺസിനാണ് വിജയം കൈവരിച്ചത്. 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളൂ. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ കാര്യം തീരുമാനമായി. മറുപടിയില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തുടക്കത്തില്‍ തന്നെ പുറത്തായതാടെ പഞ്ചാബിന്റെ…

Read More

ചാംപ്യൻമായുടെ തുടർച്ചയായ രണ്ടാം ജയം!! ധോണിപ്പട ഡല്‍ഹിയെയും തകർത്ത് മുന്നോട്ട്..

ഡൽഹി: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ വിജയശ്രീലാളിതരായി മുന്നേറുന്നു. ചെന്നൈ സൂപപ്പര്‍കിങ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്.  148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ രണ്ടു പന്തി ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തി. ആറു വിക്കറ്റിന് 147 റണ്‍സെടുക്കാനേ ഡല്‍ഹിക്കായുള്ളൂ. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് അമ്പാട്ടി റായുഡുവിനെ (5) തുടക്കത്തിൽ…

Read More