ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!! ടീമിനെ കോലി നയിക്കും.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, വിജയ്‌ ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ്‌ ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരിക്കുക. 15 അംഗ ടീമിനെ കോഹ്‌ലിയാകും നയിക്കുക. എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. എംഎസ്കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.…

Read More

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം ആഘോഷമാക്കി കോലിപ്പട!!

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം സ്വന്തമാക്കി കോ​ഹ്‌​ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്നലെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയത്. ഈ സീസണില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂര്‍ ഒരു മത്സരം വിജയിക്കുന്നത്.ഇതോടെ പൊയിന്‍റ് പട്ടികയില്‍ ബാംഗ്ലൂരിന് 2 പൊയിന്‍റ് ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെയാണ്…

Read More

ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം!

കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സീസണിലെ നാലാം ജയമാണ് ഡല്‍ഹിയുടേത്. ധവാന്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ചെങ്കിലും സിക്‌സടിച്ച് ഇന്‍ഗ്രാം ജയിപ്പിക്കുകയായിരുന്നു. ഇന്‍ഗ്രാം (6 പന്തില്‍ 14) പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ്…

Read More

ത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും ചെന്നൈ; ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!!

ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിലെ മറ്റൊരു ത്രില്ലറില്‍ ത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!! അവസാന പന്തിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ധോനിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്സുകളാണ് തുണയായത്. ഇതോടെ ധോനി ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി. ചെന്നൈക്ക് അവസാന ഓവറിൽ വിജയത്തിലേക്ക് 18 റൺസ്…

Read More

അവിശ്വസനീയമാം വിധം പൊള്ളാര്‍ഡ് പൊളിച്ചടക്കി.. റണ്‍മഴ കണ്ട ത്രില്ലറില്‍ മുംബൈക്ക് മിന്നും ജയം!

മുംബൈ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മിന്നും ജയം. അവസാന ഓവറില്‍, അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് മുംബൈ മറികടക്കുകയായിരുന്നു. അവിശ്വസനീയമായ വിധം തകർത്തടിച്ച ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെ മികവിലാണ് മുംബൈ വിജയം കൊയ്തത്. 31 പന്തുകൾ നേരിട്ട പൊള്ളാർഡ് 10 സിക്സും മൂന്നു ബൗണ്ടറിയും സഹിതം 83 റൺസെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലോകേഷ് രാഹുലിന്റെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ നാലു…

Read More

തറയിൽ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ധോണിയും സാക്ഷിയും!!

ചെന്നൈ: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറുകയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാലിപ്പോള്‍, വാര്‍ത്തകളില്‍ ഇടം നേടുന്നത് ഐപിഎല്ലും ചെന്നൈ സൂപ്പര്‍ കിംഗ്സും ഒന്നുമല്ല. സോഷ്യല്‍ മീഡിയയിലെ സ്ഥിര സാന്നിധ്യമായ ധോണിയുടെയും സാക്ഷിയുടെയും ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തറയില്‍ ബാഗ് തലയിണയാക്കി ധോണിയും സാക്ഷിയും ഉറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. താരം തന്നെയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ…

Read More

തികച്ചും ഏകപക്ഷീയമായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തു

ജയ്പൂര്‍: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. കൊൽക്കത്ത പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കൊൽക്കത്തയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവച്ച 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്.  മറുപടി ബാറ്റിങില്‍ ക്രിസ് ലിന്‍ (50), സുനില്‍ നരെയ്ന്‍ (47)…

Read More

ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി

ബെംഗളൂരു: ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി. 4 വിക്കറ്റിന് ഡല്‍ഹി കാപ്പിറ്റല്‍സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപിച്ചു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബെംഗളൂരുവിന്റെ പ്രകടനം. ട്ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു മുന്നോട്ടുവച്ച 150 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മറികടന്നത്. കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍(67) അര്‍ധശതകം നേടി. പൃഥ്വിഷാ(28), കോളിന്‍ ഇന്‍ഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ബാംഗ്ലൂരിനായി ബൗളര്‍മാരും…

Read More

കളിക്കളത്തില്‍ കുട്ടിക്കളിയുമായി ക്യാപ്റ്റന്‍ കൂള്‍…!!

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പിച്ചതിനുശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്സന്‍റെയും ഇമ്രാന്‍ താഹിറിന്‍റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. കളിക്കളത്തില്‍ കളി നടക്കുമ്പോള്‍ മാത്രമല്ല കളി കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂള്‍ കൂളാണ്. മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ. ഒടുവില്‍ പകുതിദൂരം ഓടിയ ധോണി തിരിച്ചുവരുമ്പോള്‍ ജൂനിയര്‍ താഹിറിനെയും വാരിയെടുത്തുകൊണ്ടാണ് ഓടിയത്. ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്സനെ പറ്റിച്ച് ധോണി മടങ്ങുകയും ചെയ്തു. ഈ വീഡിയോ ചെന്നൈ സുപ്പര്‍ കിംഗ്സിന്‍റെ ഒഫീഷ്യല്‍…

Read More

ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഒന്നാമത്

ചെന്നൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ ആവേശോജ്ജ്വലമായ പോരാട്ടം നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഒന്നാമതെത്തി. 22 റണ്‍സിനാണ് പഞ്ചാബിനെ ചെന്നൈ തോല്‍പിച്ചത്‌. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.  മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യ ഓവറുകളില്‍ പഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ തളച്ചിട്ടു. തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ…

Read More