പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വീണ്ടും ചൈനീസ് മഞ്ചാ നൂൽ വില്ലനായി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുപത്തൊൻപതുകാരനായ യുവാവ് പട്ടം പറത്താൻ ഉപയോഗിക്കുന്ന മഞ്ചാ നൂൽ കഴുത്തിൽ കുരുങ്ങി ചോരവാർന്ന് മരിച്ചു. തെക്കൻ ബെംഗളൂരുവിലെ തലഘട്ടപുര പോലീസ് സ്റ്റേഷൻ പരിധിയിൽ മെയ് 30-നാണ് സംഭവം നടന്നത്. കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കനകപുര സ്വദേശിയും നിലവിൽ താതഗുനിയിലെ അരസപ്പ ലേഔട്ടിൽ താമസക്കാരനുമായ കിരൺ ജി (29) ആണ് മരിച്ചത്. ഗുബ്ബാലാല കനകപുര റോഡിലെ ഇസ്കോൺ ക്ഷേത്രത്തിൽ കഴിഞ്ഞ നാല് വർഷമായി ഹൗസ് കീപ്പിങ് സൂപ്പർവൈസറായി ജോലി…

Read More

വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ഇരുപത്തിയേഴുകാരൻ സൈഫൽ മൊണ്ടാലിനെയാണ് വൈറ്റ്‌ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശം കേന്ദ്രീകരിച്ച് ആക്രിപെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ചൊവ്വാഴ്ച പുലർച്ചെ വൈറ്റ്‌ഫീൽഡിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്തുനിന്നും സമീപത്തെ ചായക്കടയിലേക്ക് നടന്നുപോകുകയായിരുന്ന 23 വയസ്സുകാരിയായ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. വിജനമായ റോഡിലൂടെ പെൺകുട്ടി തനിയെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി, പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ മറ്റൊരു വഴിയിലേക്ക്…

Read More

കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: മിഡിൽ ഈസ്റ്റ് സംഘർഷവും യുദ്ധഭീഷണിയും സാധാരണക്കാരുടെ അടുക്കളകളെയും ഹോട്ടൽ വ്യവസായങ്ങളെയും നേരിട്ട് ബാധിച്ചിരിക്കുന്നു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ബെംഗളൂരുവിലെ മിക്ക ഹോട്ടലുകളുടെയും ഉടമകൾ ഭക്ഷണം, ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ചില ഹോട്ടലുകൾ ഇതിനകം വില വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവ ഈ ആഴ്ച മുതൽ തന്നെ പുതിയ വില പട്ടിക നടപ്പിലാക്കാൻ പദ്ധതിയിടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 1,240 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 991 രൂപ വർദ്ധിച്ചതിന് പിന്നാലെ,…

Read More

വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

കൊച്ചി: തനിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. വ്യാജ വാർത്തകൾ പ്രചരിച്ചതിൽ വിഷമമുണ്ടെങ്കിലും, ഈ സംഭവം വഴി തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവർ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചെന്നും അതുകൊണ്ടുതന്നെ ഈ വാർത്തകൾ ഒരു തരത്തിൽ തനിക്ക് അനുഗ്രഹമായെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. രേണുവിന് സ്റ്റേജ് 2 ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചെന്നും എന്നാൽ അതൊന്നും കാര്യമാക്കാതെ…

Read More

ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

ബെംഗളൂരു: കർണാടകത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമേകി മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. ലിംഗഭേദമന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ സൗജന്യ ബസ് യാത്ര പെൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പെൺകുട്ടികൾക്ക് മാത്രം എന്തുകൊണ്ട് സൗജന്യ യാത്ര എന്ന ചോദ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് പദ്ധതി മുഴുവൻ വിദ്യാർത്ഥികൾക്കുമായി വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന്…

Read More

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

ബെം​ഗളൂരു: നഗരത്തിൽ വൈദ്യുതി വാഹന ഉപഭോക്താക്കൾക്കായി ബെസ്കോം (BESCOM) കോടികൾ മുടക്കി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ വെറും അലങ്കാരവസ്തുക്കളായി മാറുന്നു. നഗരത്തിലെ രണ്ട് കേന്ദ്രങ്ങളും മാസങ്ങളായി പൂർണ്ണമായും പ്രവർത്തനരഹിതമാണ്. നിലവിൽ ചാർജിങ് മെഷീനുകൾക്ക് മുകളിൽ ‘തൊടരുത്’ എന്ന ബോർഡ് ഒട്ടിച്ചുവെച്ച നിലയിലാണ്. കഴിഞ്ഞ വർഷമാണ് നഗരത്തിലെ ഹൊരപേട്ടെ, ക്യാത്സന്ദ്ര എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഓരോ കേന്ദ്രത്തിലും രണ്ട് മെഷീനുകൾ വീതം ആകെ നാല് ചാർജിങ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. 50 കിലോവാട്ട് ശേഷിയുള്ളതാണ് ഓരോ മെഷീനും. എന്നാൽ മാസങ്ങളായി ഇവയൊന്നും…

Read More

യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് ആശ്വാസമേകി ബി.എം.ആർ.സി.എൽ (BMRCL) പുതിയ പരിഷ്കാരം പ്രഖ്യാപിച്ചു. ജൂൺ 3 ബുധനാഴ്ച മുതൽ യെല്ലോ ലൈനിൽ രണ്ട് അധിക ട്രെയിനുകൾ കൂടി സർവീസിനായി ഉൾപ്പെടുത്തും. പുതിയ രണ്ട് ട്രെയിനുകൾ കൂടി എത്തുന്നതോടെ ഈ റൂട്ടിൽ ആകെ ട്രെയിനുകളുടെ എണ്ണം പത്തായി ഉയരും. ഇത് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് നമ്മ മെട്രോ അധികൃതർ അറിയിച്ചു. പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ 19.75 കിലോമീറ്റർ ദൈർഘ്യമുള്ള ആർ.വി റോഡ് –…

Read More

മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് നഗരം കടുത്ത ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും ശ്വാസംമുട്ടുമ്പോൾ, രക്ഷകരായി രംഗത്തിറങ്ങി കൈയടി നേടുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ് (ബി.ടി.പി). കനത്ത മഴയത്ത് നനഞ്ഞുകൊണ്ട് റോഡരികിലെ ഓടകൾ പോലീസുകാർ തന്നെ നേരിട്ട് വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഔദ്യോഗിക കർത്തവ്യങ്ങൾക്കുമപ്പുറം നഗരത്തെ സാധാരണ നിലയിലേക്ക് മിച്ചപ്പെടുത്താൻ ട്രാഫിക് പോലീസ് നടത്തിയ നിസ്വാർത്ഥ സേവനത്തിന് പൊതുജനങ്ങളിൽ നിന്നും നെറ്റിസൺമാരിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ‘ബെംഗളൂരു പോസ്റ്റിന്റെ’ എക്സ് (X) അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ…

Read More

ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കും നീണ്ട ചർച്ചകൾക്കും വിരാമമിട്ട് കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവർ ചന്ദ് ഗെലോട്ട് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ ഗാനാലാപനത്തോടെയും വന്ദേമാതരത്തോടെയും ആരംഭിച്ച ചടങ്ങിൽ ഡി.കെ. ശിവകുമാറിന്റെ കുടുംബാംഗങ്ങൾ, കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ, പാർട്ടി എം.എൽ.എമാർ എന്നിവരുൾപ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ ആയിരക്കണക്കിന് പ്രമുഖർ സാക്ഷികളായി. ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടാനായി…

Read More

ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ച് ഡി.കെ. ശിവകുമാർ മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടി. ബുധനാഴ്ച രാവിലെ ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ എന്നിവരുടെ വസതികൾ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹം ആശീർവാദം വാങ്ങിയത്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം 4:05-ന് രാജ്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.…

Read More