ബെംഗളൂരു: രാഷ്ട്രീയക്കാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട ഉയർന്ന തലത്തിലുള്ള ബന്ധം ഉപയോഗിച്ച് 14 വയസ്സുകാരി ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കർണാടക ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാദപരമായ ‘ഹണിട്രാപ്പ്’ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ‘നൈജ പോരാട്ടഗാര വേദി’ നേതാവ് എച്ച്.എം. വെങ്കിടേഷാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാൻ, കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ എന്നിവർക്ക് കത്ത് അയച്ചത്. 2011-ൽ ഒരു 14 വയസ്സുകാരി ഇരയായ കേസ്…
Read MoreCategory: LATEST NEWS
ദസറയ്ക്ക് ആവേശകരമായ തുടക്കം; വിസ്മയക്കാഴ്ചയൊരുക്കി ജംബുസവാരി നാളെ, അംബരി വഹിക്കാൻ ധനഞ്ജയൻ ഒരുങ്ങി! സമ്പൂർണ്ണ ഷെഡ്യൂൾ ഇതാ
ബംഗളുരു : ചരിത്രപ്രസിദ്ധമായ 416-ാമത് ശ്രീരംഗപട്ടണ ദസറ മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ ജംബുസവാരിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 15 മുതൽ 18 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷങ്ങൾ നടക്കുന്നത്. പ്രശസ്ത നടനും സംവിധായകനുമായ വി. രവിചന്ദ്രൻ ഒക്ടോബർ 15 ന് ഉത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബുസവാരിയും ഗാംഭീര്യത്തോടെ നടക്കാനുള്ള തയ്യാറെടുപ്പിലാണ്. ദസറ ജംബുസവാരിയും ആനകളുടെ വരവും ശ്രീരംഗപട്ടണയിൽ എത്തിച്ചേർന്ന ഗജവീരന്മാരെ കാണാനും സ്വീകരിക്കാനും ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. മൈസൂരു ദസറ റിഹേഴ്സലുകളിലെ ഭാരോദ്വഹനം ഉൾപ്പെടെയുള്ള പരിശീലനങ്ങളിലെ മികച്ച പ്രകടനം…
Read Moreതിയേറ്ററുകളിലേക്ക് കടന്നുതരാൻ ‘രാമായണം’; റിലീസ് തീയതി പ്രഖ്യാപിച്ചു, 40-ഓളം ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു
മുംബൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ‘രാമായണം’ റിലീസിന് ഒരുങ്ങുന്നു. റൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ ഒക്ടോബർ 11-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചിത്രത്തിന്റെ മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിംഗ് ദസറ ദിനമായ ഒക്ടോബർ 20 മുതൽ ആരംഭിക്കും. ആഗോളതലത്തിൽ വൻതരംഗം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ചിത്രം വിദേശ വിപണികളിൽ മുൻപെങ്ങുമില്ലാത്തവിധം വിപുലമായ രീതിയിലാണ് റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള കാണികളിലേക്ക് ഒരുപോലെ എത്തിക്കുന്നതിനായി ചിത്രം 40-ഓളം ഭാഷകളിലേക്കാണ് മൊഴിമാറ്റം (ഡബ്ബിംഗ്)…
Read Moreഫാക്ടറിയിൽ വൻ തീപിടുത്തം; 85 ലക്ഷം രൂപയുടെ പരുത്തി കത്തിനശിച്ചു
ബെംഗളൂരു: കർണാടകയിലെ ഗഡാഗ് ജില്ലയിൽ ലക്ഷ്മേശ്വർ പട്ടണത്തിന് സമീപം പത്മാവതി ഇൻഡസ്ട്രീസ് ഫില്ലിംഗ് ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. ഫാക്ടറിയിലുണ്ടായിരുന്ന ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന പരുത്തിയാണ് പൂർണ്ണമായും കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പത്മാവതി കോട്ടൺ ഇൻഡസ്ട്രീസ് മാനേജർ നിങ്രാജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഹുബ്ബള്ളി റോഡിനോട് ചേർന്നു പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് അപ്രതീക്ഷിതമായി തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗത്തിന്റെ ശക്തമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയ…
Read Moreബെംഗളൂരു ദേശീയപാത സ്തംഭിപ്പിച്ച് കർഷകരുടെ ഹൈവേ ഉപരോധം
ബെംഗളൂരു: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടകയിൽ കർഷകർ സമരം ശക്തമാക്കി. കർണാടക രാജ്യ റൈത സംഘ, ഹസിരു സേന എന്നിവയുടെ നേതൃത്വത്തിൽ ബെളഗാവി ജില്ലയിലെ പൂണെ – ബെംഗളൂരു ദേശീയപാതയിൽ രണ്ടിടങ്ങളിലാണ് ചൊവ്വാഴ്ച കർഷകർ ഉപരോധം ഏർപ്പെടുത്തിയത്. കരിമ്പ് വില വർധിപ്പിക്കുക, പഞ്ചസാരയുടെ കുറഞ്ഞ വിൽപ്പന വില (എം.എസ്.പി) കൂട്ടുക, എഥനോൾ സംഭരണം പൂർണ്ണതോതിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഹുക്കേരി താലൂക്കിലെ ഹട്ടർഗി ടോൾ പ്ലാസയിലും ബെളഗാവി താലൂക്കിലെ ഹിരേബാഗേവാടി ടോൾ പ്ലാസയിലുമാണ് കർഷകർ…
Read Moreഉറപ്പുലഭിച്ചു; 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
ബെംഗളൂരു: ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്ക് പിന്നാലെ സുവർണ കർണാടക ആരോഗ്യ കവച് (108) ആംബുലൻസ് എംപ്ലോയീസ് അസോസിയേഷൻ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രി യു.ടി. ഖാദറുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ജീവനക്കാർ മുന്നോട്ടുവെച്ച ഭൂരിഭാഗം ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടപ്പിലാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് തീരുമാനം. വികാസ് സൗധയിൽ വെച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിത്വിക് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘടന ഭാരവാഹികളുമായി നിർണായക യോഗം ചേർന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രതിഷേധങ്ങളോ പണിമുടക്കുകളോ നടത്തരുതെന്ന് യോഗത്തിൽ…
Read Moreവഴിയിലുടനീളം തണലായി ആ സുഖനിദ്ര; കെ.എസ്.ആർ.ടി.സി ‘ഐരാവത്’ ബസുകളിലെ ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രത്തിന് പിന്നിലെ കഥ ഇതാ!
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KSRTC) ‘ഐരാവത് ക്ലബ് ക്ലാസ്’ ലക്ഷ്വറി ബസുകളിൽ യാത്ര ചെയ്യുന്ന ആരുടെയും കണ്ണിലുടക്കുന്ന ഒന്നാണ് ഒരു സ്ട്രോളറിൽ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രം. യാത്രക്കാർക്ക് സുഖകരവും തടസ്സമില്ലാത്തതുമായ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പരസ്യപ്രചാരണം, രണ്ടു പതിറ്റാണ്ടോളമായിട്ടും ഇന്നും ജനമനസ്സുകളിൽ ഒട്ടും മങ്ങലേൽക്കാതെ തുടരുകയാണ്. ആശയം ലളിതം, സന്ദേശം വ്യക്തം പ്രശസ്ത പരസ്യ ഏജൻസിയായ ഒഗിൽവി & മാത്തർ (Ogilvy & Mather) ആണ് മൾട്ടി ആക്സിലർ ബസുകളുടെ സുഖകരമായ യാത്രയെ…
Read Moreഅടിയന്തര ഘട്ടങ്ങളിൽ ഇതേ വഴിയുള്ളൂ…’ 108 ആംബുലൻസിനെ മാത്രം വിശ്വസിക്കരുത്’; അടിയന്തര മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി, സംസ്ഥാനത്ത് വൻ പ്രതിസന്ധി!
ബെംഗളൂരു: 108 ആംബുലൻസ് സർവീസ് ജീവനക്കാർ ബുധനാഴ്ച രാത്രി മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, അടുത്ത രണ്ട് മാസത്തേക്ക് പൊതുജനങ്ങൾ ഈ സേവനത്തെ മാത്രം ആശ്രയിക്കരുതെന്ന് ആരോഗ്യ മന്ത്രി യു.ടി. ഖാദർ അഭ്യർത്ഥിച്ചു. പ്രവർത്തനക്ഷമമായ വാഹനങ്ങളുടെ കുറവും അത്യാഹിത ഘട്ടങ്ങളിലെ സേവന താമസവും ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കർണാടകയിലാകെ ഏകദേശം 750 ആംബുലൻസുകൾ ആവശ്യമാണെങ്കിലും നിലവിൽ 350 മുതൽ 400 വരെ വാഹനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. ഇത് കാരണം ചില സന്ദർഭങ്ങളിൽ അത്യാഹിത ആംബുലൻസുകൾ എത്താൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ…
Read Moreദസ്റ അവധി റദ്ദാക്കി; കോളേജിനെതിരെ വിദ്യാർത്ഥി സമരം കനക്കുന്നു, പുറത്താക്കുമെന്ന് മാനേജ്മെന്റിന്റെ ഭീഷണി!
ദസ്റ അവധി റദ്ദാക്കിയ കോളേജ് മാനേജ്മെന്റിന്റെ നടപടിക്കെതിരെ വിദ്യാർത്ഥികളുടെയും എ.ബി.വി.പി പ്രവർത്തകരുടെയും നേതൃത്വത്തിൽ ബെംഗളൂരുവിൽ ശക്തമായ പ്രതിഷേധം. പ്രെസിഡൻസി പി.യു കോളേജിന്റെ ഹെബ്ബാൽ, യെലഹങ്ക കാമ്പസുകളിലാണ് ചൊവ്വാഴ്ച വിദ്യാർത്ഥികൾ സമരം സംഘടിച്ചത്. ഒക്ടോബർ 10 മുതൽ 21 വരെ ദസ്റ അവധി പ്രഖ്യാപിച്ച ശേഷം കോളേജ് അധികൃതർ പെട്ടെന്ന് ഈ തീരുമാനം പിൻവലിക്കുകയായിരുന്നു. സംസ്ഥാന പ്രീ-യൂണിവേഴ്സിറ്റി ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് കോളേജിന്റെ ഈ നടപടിയെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ദസ്റ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു ഉത്സവമാണെന്നും അവധി റദ്ദാക്കാനുള്ള കാരണമെന്താണെന്ന് കോളേജ് ഇതുവരെ വ്യക്തമാക്കണമെന്നും വിദ്യാർത്ഥികൾ…
Read Moreവിമാനത്താവളത്തിൽ നിന്ന് മലയാളി നഴ്സിനെ കാണാനില്ലെന്ന് പരാതി
ജിദ്ദ: റിയാദിൽ നഴ്സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്. മൂന്ന് വര്‍ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ നഴ്സായ ഫിലോമിന, വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ…
Read More