ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സർവീസുകൾക്ക് അനുമതി നൽകാനാവില്ലെന്ന് കർണാടക സർക്കാരും ഗതാഗത വകുപ്പും സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ, വാണിജ്യ ആവശ്യങ്ങൾക്കായി ഇരുചക്രവാഹനങ്ങൾ ടാക്‌സികളായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയും താൽപ്പര്യ സംരക്ഷണവും മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. ബൈക്ക് ടാക്‌സികളിൽ സഞ്ചരിക്കുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളോ ഔദ്യോഗിക ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന റോഡപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് വർദ്ധിച്ചുവരുന്നതും…

Read More

ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു: തുടര്‍ച്ചയായ മൂന്നാം ദിവസവും ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിറങ്ങി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ നഗരത്തില്‍ അടുത്ത ഒരു ആഴ്ച കൂടി നേരിയതോ മിതമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച രാവിലെ 8.30 മുതൽ രാത്രി 8.30 വരെയുള്ള സമയത്തിനുള്ളിൽ എച്ച്‌എഎൽ എയർപോർട്ട് നിരീക്ഷണ കേന്ദ്രത്തിൽ 5.4 മില്ലീമീറ്ററും ബെംഗളൂരു സിറ്റി നിരീക്ഷണ കേന്ദ്രത്തിൽ 4.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കൂടാതെ ബെംഗളൂരു അർബൻ വെതർ സ്റ്റേഷനിൽ 4 മില്ലീമീറ്ററും ജികെവികെ…

Read More

നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്ന യാത്രാദുരിതത്തിന് ഒടുവിൽ പരിഹാരമാകുന്നു. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിലെ ട്രാക്കുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ശേഷി വർധിപ്പിക്കുന്നതിനായുള്ള യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) വേഗത്തിലാക്കി. കെഎസ്ആർ ബെംഗളൂരുവിൽ ഒന്നാം ഘട്ടം പൂർത്തിയായി; പ്ലാറ്റ്‌ഫോം നീളം കൂട്ടി കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലെ യാർഡ് പുനർനിർമ്മാണത്തിന്റെ ഒന്നാം ഘട്ടം ഓഗസ്റ്റ് 4-ന് വിജയകരമായി പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ നീളം 449 മീറ്ററിൽ നിന്ന് 600 മീറ്ററായി ഉയർത്തി.…

Read More

മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലും വിമാനത്താവള പാത ഉൾപ്പെടെയുള്ള പൂർണ്ണ ബ്ലൂ ലൈനിലും ഡ്രൈവർരഹിത ട്രെയിൻ സർവീസുകൾക്ക് വഴിയൊരുക്കുന്ന കമ്മ്യൂണിക്കേഷൻസ്-ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിങ് സംവിധാനത്തിന് റെയിൽവേ ബോർഡിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. രണ്ടാം ഘട്ടത്തിന് കീഴിൽ കലേന അഗ്രഹാര മുതൽ തവ രക്കരെ വരെയുള്ള പിങ്ക് ലൈനിലെ റീച്ച്-6 പാതയ്ക്കും, സെൻട്രൽ സിൽക് ബോർഡ് മുതൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബ്ലൂ ലൈനിലെ 2A, 2B പാതകൾക്കുമാണ് അംഗീകാരം ലഭിച്ചത്. പിങ്ക് ലൈനിൽ യാത്രാസേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ള പ്രധാന…

Read More

ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ബെംഗളൂരു: ലഹരിക്കെതിരെ കർശന നടപടികളുമായി കർണാടക സർക്കാർ. സർക്കാരിന്റെ ‘മിഷൻ റൈസ്’, ‘ബേഡ ബ്രോ’ (വേണ്ട ബ്രോ) ലഹരിവിരുദ്ധ യജ്ഞങ്ങളുടെ ഭാഗമായി മലയാളികളും വിദേശികളും ഉൾപ്പെടെ 39 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിന് പുറമേ കേരളം, ഡൽഹി തുടങ്ങിയ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനകളിൽ 55.80 കോടി രൂപയുടെ ലഹരിമരുന്നും ഇടപാടുകാരിൽ നിന്ന് 17 ലക്ഷം രൂപയും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. എം.ഡി.എം.എ, ഹൈഡ്രോ കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ…

Read More

മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: നഗരത്തിലെ മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. മറത്തഹള്ളി-സർജാപൂർ റോഡിൽ നിർമാണം പുരോഗമിക്കുന്ന കാടുബീസനഹള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാത്രി മറത്തഹള്ളിയിൽ നിന്ന് സർജാപൂരിലേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് തൊട്ടുമുന്നിലേക്കാണ് ഭീമൻ ഇരുമ്പ് ഷീറ്റ് പതിച്ചത്. ഒരു ബി.എം.ടി.സി ബസിന് തൊട്ടുപിന്നാലെ കാർ വരികയായിരുന്ന സമയത്താണ് മുകളിൽ നിന്ന് ഷീറ്റ് റോഡിലേക്ക് വീണത്. അപ്രതീക്ഷിതമായി വീണ ഷീറ്റ് കാറിൽ കൊള്ളാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെയെത്തിയ കാറിലെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ…

Read More

വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീണ്ടും റെക്കോർഡിട്ട് ‘സിലിക്കൺ സിറ്റി’യായ ബെംഗളൂരു. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര നാവിഗേഷൻ ടെക്നോളജി കമ്പനിയായ ‘ടോംടോം’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ ഒന്നാമതായും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും ബെംഗളൂരു ഇടംപിടിച്ചത്. ബെംഗളൂരുവിൽ വെറും 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 35.18 മിനിറ്റ് സമയം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 33.20 മിനിറ്റ് സമയം രേഖപ്പെടുത്തിയ പൂനെയാണ് പട്ടികയിൽ രണ്ടാമത്. കൊൽക്കത്തയും തൊട്ടുപിന്നാലെയുണ്ട്. നഗരത്തിൽ പ്രതിദിനം 3,000 പുതിയ വാഹനങ്ങൾ…

Read More

ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ബെംഗളൂരു : ഇംഗ്ലീഷ് പഠിക്കാനും ഇന്ത്യയിലെ ജീവിതം അനുഭവിക്കാനുമായി 2019-ൽ ബംഗളൂരുവിൽ എത്തിയ ഹിരോതോഷി തനക എന്ന ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം വഴിമാറിയത് അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായിരുന്നു. പഠനം പൂർത്തിയാക്കി ജപ്പാനിലെ ഷിസുവോക്കയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്ന തനകയ്ക്ക് പോലിസ് സ്റ്റേഷൻ, ബംഗളൂരു സെൻട്രൽ ജയിൽ, കർണാടക ഹൈക്കോടതി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, തടങ്കൽ പാളയം എന്നിവയിലൂടെ കടന്നുപോകേണ്ടി വന്നു. ഒടുവിൽ 2021 ഏപ്രിലിലാണ് ഇയാളെ ജപ്പാനിലേക്ക് നാടുകടത്തിയത്. ബംഗളൂരുവിൽ എത്തിയതിന് ഏകദേശം ഏഴ് വർഷങ്ങൾക്ക് ശേഷം, കർണാടക സർക്കാരിൽ നിന്ന് 75,000 രൂപ…

Read More

ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ബെംഗളൂരു (ഓഗസ്റ്റ് 10): കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ രണ്ടു പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചും പത്തും വയസ്സുള്ള ഷെയ്ഖ് സെഹ്‌റ, ഷെയ്ഖ് ജോയ എന്നീ പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഇമ്രാനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ നാഗവാര സ്വദേശിയും സിമ്മി ക്യാബിലെ മാനേജരുമായ ഇമ്രാൻ കുട്ടികളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് മുൻകൂട്ടി ഹോട്ടൽ മുറി ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. താജ് ഹോട്ടലിന്റെ നാലാം നിലയിലെ മുറിയിലാണ്…

Read More

ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; ‘പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്’

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനായ കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയ സംഭവത്തിൽ അഖിലിന്റെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു രണ്ടു വർഷത്തെ പ്രണയവിവാഹത്തിനൊടുവിൽ മേഘ അഖിലിനെ വിട്ട് മറ്റൊരാൾക്കൊപ്പം പോയത്. സംഭവത്തിൽ അഖിൽ നേരിട്ട് പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും, അദ്ദേഹവുമായി ഫോണിൽ സംസാരിച്ച സുഹൃത്തും യൂട്യൂബറുമായ സായ് കൃഷ്ണയാണ് അഖിലിന്റെ നിലപാട് വ്യക്തമാക്കിയത്. “പോയവർ പോയി, കഴിഞ്ഞത് കഴിഞ്ഞു. എന്നെക്കുറിച്ച് സംസാരിക്കുന്നവർ സംസാരിച്ചോട്ടെ, പക്ഷേ അവളെ ആരും ഒന്നും പറയരുത്” എന്നാണ് അഖിൽ തന്നോട് പറഞ്ഞതെന്ന് സായ്…

Read More