ബെംഗളൂരു: കർണാടകത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച റിങ് റോഡ് ശുഭ കേസ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. 2003-ൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ കേസിലെ പ്രതികളായ ശുഭ ശങ്കരനാരായണനും ഡി. അരുൺ വർമ്മയും സമർപ്പിച്ച ദയാഹർജി കർണാടക മന്ത്രിസഭ തള്ളി. പ്രതിശ്രുത വരൻ ഗിരീഷിന്റെ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ് ഇരുവരും. ഗവർണർക്ക് മുന്നിൽ സമർപ്പിച്ച ദയാഹർജി ഒക്ടോബർ 15-ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുകയും തുടർന്ന് തള്ളിക്കളയാൻ തീരുമാനിക്കുകയുമായിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം…
Read MoreCategory: KARNATAKA
ബെംഗളൂരുവിൽ കനത്ത മഴ; നഗരജീവിതം സ്തംഭിച്ചു, റോഡുകൾ വെള്ളത്തിനടിയിൽ; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
ബെംഗളൂരു: ചുട്ടുപൊള്ളുന്ന വെയിലിനിടയിൽ തലസ്ഥാനമായ ബെംഗളൂരുവിൽ വീണ്ടും ശക്തമായ മൺസൂൺ മഴ. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയിൽ നഗരത്തിന്റെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇത് സാധാരണ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മജസ്റ്റിക്, ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ്, ജയനഗർ, ശേഷാദ്രിപുരം, വിധാന സൗധ പ്രദേശം, മല്ലേശ്വരം, രാജാജിനഗർ, മൈസൂർ ബാങ്ക് സർക്കിൾ, കോർപ്പറേഷൻ തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പെട്ടെന്നുണ്ടായ മഴയിൽ…
Read Moreദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ ലോറിക്ക് പിന്നിൽ കാറിടിച്ച് ബി.ജെ.പി നേതാവ് മരിച്ചു; ഡ്രൈവർ ഒളിവിൽ
ബെംഗളൂരുവിനു സമീപം ദേവനഹള്ളിക്കടുത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുപ്പത്തിയാറുകാരനായ റിയൽറ്റർ (റിയൽ എസ്റ്റേറ്റ് ഏജന്റ്) ദാരുണമായി കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. കോലാർ ജില്ലയിലെ മാളൂർ താലൂക്കിലുള്ള മദനഹട്ടി ഗ്രാമവാസിയായ ശിവകുമാർ എം ആണ് മരിച്ചത്. ചിത്രദുർഗയിൽ വീര മടകരി നായക ജയന്തി പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന റേഞ്ച് റോവർ കാർ, ദേശീയപാത 648-ൽ ദേവനഹള്ളിക്കടുത്ത് വെച്ച് എൽ.പി.ജി സിലിണ്ടറുകൾ കയറ്റി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7:30-ഓടെ റാണി ക്രോസ് ഫ്ലൈഓവറിന് സമീപത്താണ് അപകടമുണ്ടായത്. മരണപ്പെട്ട ശിവകുമാർ എം. ബി.ജെ.പി…
Read Moreചവറ്റുകുട്ടയിലൊരു പ്രണയകാവ്യം! റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അപൂർവ്വ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ബെംഗളൂരു : പ്രണയത്തിന്റെ നിരാശയും സന്തോഷവുമെല്ലാം മനുഷ്യനെ കവികളാക്കാറുണ്ട്. വാഹനങ്ങളുടെ പിന്നിലെ പ്രണയവരികളും സന്ദേശങ്ങളും പലപ്പോഴും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്. എന്നാൽ കർണാടകയിലെ ഹോസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ കണ്ട വ്യത്യസ്തമായ ഒരു പ്രണയകവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെയിൽവേ സ്റ്റേഷനിലെ ഒരു ചവറ്റുകുട്ടയിൽ ആരോ കുറിച്ച മനോഹരമായ പ്രണയവരികളാണ് യാത്രക്കാരെയും നെറ്റിസൺസിനെയും ഒരുപോലെ ആകർഷിക്കുന്നത്. ഹോസ്‌പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രിയ എന്ന വ്ലോഗറാണ് ചവറ്റുകുട്ടയിലെ ഈ വരികൾ ശ്രദ്ധയിൽപ്പെട്ട് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പ്രണയം കണ്ടെത്തിയവർക്ക് ജീവിതം മനോഹരമാണെന്നും എന്നാൽ…
Read Moreബെംഗളൂരു വിമാനത്താവള പാതയിലെ ആ സിഗ്നൽ ഇനി ചരിത്രം; യാത്രക്കാർക്ക് വൻ സന്തോഷവാർത്തയുമായി എൻ.എച്ച്.എ.ഐ!
ബെംഗളൂരു: ഹെബ്ബാളിൽ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കെഐഎ) യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദേശീയപാത 44 (എൻ.എച്ച്-44) റൂട്ടിലെ സിംഗിൾ സിഗ്നൽ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ‘സദഹള്ളി ജംഗ്ഷനിൽ’ കൂറ്റൻ വാഹന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ഗതാഗത വഴിതിരിച്ചുവിടലുകൾക്ക് ബാംഗ്ലൂർ ട്രാഫിക് പോലീസ് (ബി.ടി.പി) പൂർണ്ണ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും എൻ.എച്ച്.എ.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.…
Read Moreവെറും 18 മിനിറ്റ്! മരണത്തോട് മല്ലിടുന്ന രോഹിതിന് പുതുജീവൻ നൽകാൻ മെട്രോയിൽ കൊണ്ട് വന്ന് മനുഷ്യഹൃദയം; വീഡിയോ കാണാം
ബെംഗളൂരു: നഗരത്തിൽ ജീവൻ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നമ്മാ മെട്രോയിലൂടെ മറ്റൊരു ഹൃദയമാറ്റം കൂടി വിജയകരമായി നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് മെട്രോ ട്രെയിനിൽ ഒരു മനുഷ്യ ഹൃദയം രണ്ട് സ്റ്റേഷനുകൾക്കിടയിൽ അതിവേഗം എത്തിച്ചത്. തുമകൂർ റോഡിലെ ഗൊരഗുണ്ടെപാളയ മെട്രോ സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് 2:22-ന് ട്രെയിനിൽ കയറ്റിയ ഹൃദയം, 18 മിനിറ്റുകൾക്ക് ശേഷം 2:40-ഓടെ മന്തി സ്ക്വയർ സമ്പige റോഡ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയി ജീവൻ രക്ഷാ ശസ്ത്രക്രിയക്കായി ഉപയോഗിച്ചു. ഈ സംഭവത്തോടെ, നമ്മാ മെട്രോ ഇതുവരെ ആറ് അവയവങ്ങളാണ്…
Read Moreവീട്ടിലിരുന്ന് തന്നെ റേഷൻ കാർഡ് ഇ-കെവൈസി പൂർത്തിയാക്കാം; സംസ്ഥാനത്ത് ‘അന്നസേവ്’ മൊബൈൽ ആപ്പ് നിലവിൽ വന്നു
ബെംഗളൂരു: റേഷൻ സാധനങ്ങൾ ഉൾപ്പെടെയുള്ള പൊതുവിതരണ പദ്ധതികൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ഇ-കെവൈസി (e-KYC) നടപടികൾ പൂർത്തിയാക്കാനുള്ള പുതിയ സൗകര്യം നിലവിൽ വന്നു. ‘അന്നസേവ്’ (Annasave) എന്ന് പേരിട്ടിരിക്കുന്ന പുതിയ മൊബൈൽ ആപ്പ് ഒക്ടോബർ 14 മുതൽ സംസ്ഥാനവ്യാപകമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് വഴി ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. ദേശീയ വിവരകേന്ദ്രവും (NIC) ഭക്ഷ്യ-പൊതുവിതരണ വകുപ്പും സംയുക്തമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 1-ന് ഭക്ഷ്യ മന്ത്രി റിജ്വാൻ…
Read Moreബെംഗളൂരുവിലെ പകുതിയിലേറെ പ്രദേശം ഒരേസമയം രണ്ട് വലിയ ഭീഷണികളിലെന്ന് ഭീഷണിയിലെന്ന് പഠനറിപ്പോർട്ട്;
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയന്റെ (ബി.എം.ആർ) പകുതിയോളം പ്രദേശങ്ങൾ കടുത്ത പ്രളയഭീഷണി നേരിടുന്നതായി പുതിയ പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) സെന്റർ ഫോർ വാട്ടർ റിസർച്ചിലെ ഗവേഷകരും ദക്ഷിണ കൊറിയയിലെയും നെതർലൻഡ്സിലെയും സർവ്വകലാശാലകളിലെ വിദഗ്ധരും ചേർന്ന് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ദേവനഹള്ളി, ആനേക്കൽ, ഹൊസ്കോട്ട് എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി ഏറ്റവും കൂടുതൽ പ്രകടമായിട്ടുള്ളത്. ദേവനഹള്ളിയുടെ ആകെ വിസ്തൃതിയുടെ 50 ശതമാനത്തിലധികവും പ്രളയസാധ്യതയുള്ള മേഖലയാണ്. ആനേക്കലിൽ 40 ശതമാനത്തിലധികം പ്രദേശങ്ങളും ഹൊസ്കോട്ടിൽ 40 ശതമാനത്തോളവും ഉയർന്ന പ്രളയഭീഷണി…
Read Moreസോനു നിഗത്തിന്റെ ബെംഗളൂരു സംഗീത നിശ തടയും; മുന്നറിയിപ്പുമായി കന്നഡ സംഘടനകൾ
ബെംഗളൂരു: കന്നഡ ഭാഷാഭിമാനത്തെ ഭീകരാക്രമണത്തോട് ഉപമിച്ചുള്ള വിവാദ പരാമർശത്തിൽ ബോളിവുഡ് ഗായകൻ സോനു നിഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബർ 24 ന് ബെംഗളൂരുവിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന സോനു നിഗത്തിന്റെ സംഗീത പരിപാടിക്ക് ഒരു കാരണവശാലും അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കർണാടക രക്ഷണ വേദികെ (കാർവേ) ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗിക നിവേദനം സമർപ്പിച്ചു. കാർവേ സംസ്ഥാന പ്രസിഡന്റ് ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് കമ്മീഷണർക്ക് നിവേദനം നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് കേസിനാസ്പദമായ…
Read Moreതീപിടിച്ചാൽ എന്തുചെയ്യും? ലിഫ്റ്റുകൾ തരാറിൽ; ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനത്തിന് തൊട്ടുമുൻപ് 36 വൻ സുരക്ഷാ വീഴ്ചകൾ പുറത്ത്
ബെംഗളൂരു: വരാനിരിക്കുന്ന നല്ലാ മെട്രോ പിങ്ക് ലൈൻ പദ്ധതിയുടെ (കലേന അഗ്രഹാര – തവരെക്കെരെ ഭാഗം) സുരക്ഷാ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സി.എം.ആർ.എസ്) നേതൃത്വത്തിൽ ഒക്ടോബർ 6 മുതൽ 8 വരെ നടത്തിയ പരിശോധനയിലാണ് അഗ്നിശമന സംവിധാനങ്ങളുടെ കുറവുകൾ, തകരാറിലുള്ള ലിഫ്റ്റുകൾ, കേടായ എർത് കണക്ഷനുകൾ എന്നിവയുൾപ്പെടെ 36 സുരക്ഷാ-സാങ്കേതിക തടസ്സങ്ങൾ കണ്ടെത്തിയത്. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിങ്, ടെലികമ്മ്യൂണിക്കേഷൻ, ട്രെയിൻ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ 36 പ്രധാന പോരായ്മകളാണ് അഞ്ച് പേജുള്ള പരിശോധനാ റിപ്പോർട്ടിൽ…
Read More