ആര്യ ബഡായി വിവാഹതയാവുന്നു!!! സർപ്രൈസുമായി താരം

കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമില്‍ ക്യു ആൻഡ് എ സെക്ഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ഡിജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത്. വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി…

Read More

കേണൽ സോഫിയ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കർണാടക പോലീസ് 

ന്യൂഡൽഹി: പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി. കേണല്‍ സോഫിയാ ഖുറേഷിയുടെ വീട് തകര്‍ത്തെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. കര്‍ണാടകയിലെ ബേലാഗവിയിലെ സോഫിയാ ഖുറേഷിയുടെ കുടുംബ വീട് ആര്‍ എസ് എസ് തകര്‍ത്തെന്ന തരത്തിലാണ് എക്‌സില്‍ പോസ്റ്റ് വന്നത്. തുടര്‍ന്നാണ് ഈ വീടിന് സുരക്ഷ ഒരുക്കിയതെന്ന് ബേലാഗവി അഡീഷണല്‍ പോലിസ് സൂപ്രണ്ട് എസ് എന്‍ ശ്രുതി വ്യക്തമാക്കി. ആര്‍എസ്‌എസ് വീട് തകര്‍ത്തെന്ന ആരോപണം തെറ്റാണെന്നും വ്യാജവാര്‍ത്താ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതെന്നും ബേലാഗവി…

Read More

വേദിയിൽ കുഴഞ്ഞ് വീണ് നടൻ വിശാൽ 

ചെന്നൈ: പൊതുവേദിയില്‍ കുഴഞ്ഞു വീണ് നടൻ വിശാല്‍. സൗന്ദര്യ മത്സരത്തിന് ആശംസകള്‍ അറിയിച്ച്‌ തിരികെ പോകാൻ തുടങ്ങുമ്പോഴാണ് താരം ബോധരഹിതനായി വീണത്. വില്ലുപുരം ജില്ലയിലെ കൂവഗത്തായിരുന്നു സംഭവം. നടൻ കുഴഞ്ഞു വീഴുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആശുപത്രിയില്‍ എത്തിച്ച നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അവർ വ്യക്തമാക്കി. കൂവഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ട്രാൻസ്ജെൻഡറുകളുടെ സൗന്ദര്യ മത്സരം ഒരുക്കുന്നത് പതിവാണ്. മുഖ്യാതിഥിയായാണ് നടൻ വേദിയിലെത്തിയത്. മത്സരാർത്ഥികളുമായി സംസാരിച്ച്‌ മടങ്ങുന്നതിനിടെയാണ് നടൻ കുഴഞ്ഞു വീണത്. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതുകെണ്ടുള്ള ക്ഷീണത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും…

Read More

ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി 

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

യുവ കന്നഡ ഹാസ്യനടൻ രാകേഷ് പൂജാരി അന്തരിച്ചു 

ബെംഗളൂരു: കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസണ്‍ 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു. 33 വയസായിരുന്നു. കർണാടകയിലെ കാർക്കളയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഉഡുപ്പി സ്വദേശിയായ രാകേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് റിപ്പോർട്ടുകള്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷിന്റെ പെർഫോമിങ് ആർട്‌സ് ആരംഭിച്ചത്. 2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ആദ്യകാല…

Read More

വീണ്ടും പ്രകോപനം; പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് പാക് ആക്രമണശ്രമം. ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടർന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയർ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂർണമായും വെടിവെച്ചിടാൻ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയർന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്,…

Read More

യുവാവ് മുങ്ങി മരിച്ചു

ബെംഗളൂരു: ഋഷഭ് ഷെട്ടിയുടെ സിനിമ രണ്ടാംഭാഗമായ കാന്താര-2ന്റെ നിർമാണത്തിനിടെ ദുരന്തം. സിനിമയില്‍ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റ് എം.എഫ് കപില്‍ (32) കൊല്ലൂർ സൗപർണിക നദിയില്‍ മുങ്ങിമരിച്ചു. ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം നീന്താൻ നദിയില്‍ ഇറങ്ങിയ കപില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ തിരച്ചിലില്‍ കപിലിന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുങ്ങിമരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.

Read More

മലയാളി യുവാവ് കാശ്മീർ വനമേഖലയിൽ മരിച്ച നിലയിൽ 

ശ്രീനഗർ: കശ്മീർ കാണാൻ പോയ മലയാളി യുവാവ് ഗുല്‍മാർഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കരുവാൻ തൊടി മുഹമ്മദ് ഷാനിബി(28)ൻ്റെ മൃതദേഹമാണ് വനമേഖലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ പതിമൂന്നിനാണ് കശ്മീർ കാണാനായി ഷാനിബ് വീട്ടില്‍ നിന്നും പുറപ്പെട്ടതെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. ഗുല്‍ഗാർമിനോട് ചേർന്ന ഭാഗത്തുള്ള വനത്തില്‍ നിന്ന് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണെന്ന് കാശ്മീർ പോലീസ് കണ്ടെത്തി. പിന്നാലെ മണ്ണാർക്കാട് പൊലീസിനെ കശ്മീർ…

Read More

ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരിച്ചു 

ചെന്നൈ: പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരധിയിലുള്ള ടോപ്സ്‍ലിപ്പില്‍ ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈൻ(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്. ടോപ്സ്‍ലിപ്പില്‍നിന്ന് എട്ടു കിലോമീറ്റർ അകലെ പണ്ടാരപാറ വരെയാണ് ഇവർ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഗൈഡുമാരായ സന്താന…

Read More

സുഹാസ് ഷെട്ടിയുടെ കൊലപാതകം; സമൂഹമാധ്യമത്തിൽ പ്രകോപന കമന്റ്‌ ഇട്ട യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ബജറംഗ് ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ കമന്റിട്ട യുവാവ് അറസ്റ്റില്‍. സൂറത്ത്കല്‍ സ്വദേശിയായ സച്ചിൻ എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് 18 ചാനലിന്റെ യൂട്യൂബ് ലൈവിലായിരുന്നു കലാപത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രകോപനപരമായ കമന്റ് സച്ചിൻ പോസ്റ്റ് ചെയ്തത്. ‘മിസ്റ്റർ സൈലന്റ് എല്‍വിആർ’ എന്ന പേരില്‍ നിന്നാണ് കമന്റ് പോസ്റ്റ് ചെയ്തത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് ഒരു മൃതദേഹം വീഴുമെന്നത് സത്യമാണെന്നും സൂറത്ത്കലിലെ കൊടിക്കേരിയിലെ ജനങ്ങള്‍ തീർച്ചയായും അത് വിട്ടുകളയില്ലെന്നും സച്ചിൻ കമന്റില്‍…

Read More
Click Here to Follow Us