നടൻ സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപ്പെട്ടു 

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് റോഡരികിലുള്ള പാറക്കല്ലില്‍ ഇടിച്ചു. വാഹനത്തിന്‍റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. സുരേഷ് ഗോപി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6.10ന് എം.സി റോഡില്‍ പുതുവേലി -വൈക്കം കവലക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് 20 മിനിറ്റോളം വഴിയില്‍ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്ത് നിന്നെത്തിയ പൊലീസ് വാഹനത്തില്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെത്തിച്ചു. കൊല്ലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കേന്ദ്രമന്ത്രി മുൻവശത്ത് ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്ന് തന്നെ…

Read More

സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിജെപി സർക്കാർ 

ബെംഗളൂരു: നടുറോഡില്‍ ഒരു കൂട്ടം അക്രമികള്‍ കൊലപ്പെടുത്തിയ ബജ്‌രംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് കർണാടക ബിജെപി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേസില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. മംഗളൂരുവില്‍ സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്ബാണ് ഹിന്ദു പ്രവർത്തകനായ സുഹാസ് ഷെട്ടിയുടെ ക്രൂരമായ കൊലപാതകം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഈ കേസ് ഗൗരവമായി എടുക്കുന്നുണ്ടെന്ന്…

Read More

സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ ഈകാര്യം അറിയിച്ചത്. നേരത്തെ നടന്‍റെ ചികില്‍സക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ പറഞ്ഞിരുന്നു. സീരിയല്‍ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്നും നടന് സാമ്പത്തിക സഹായം നല്‍കുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു.

Read More

ബെംഗളൂരില്‍ നൈജീരിയൻ വനിത കൊല്ലപ്പെട്ടു; ദുരൂഹതയെന്ന് പോലീസ്

ബെംഗളൂരു: ചിക്കജാലയില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. നൈജീരിയൻ സ്വദേശിയായ ലൊവേത് (33) ആണ് മരിച്ചത്. ഇത് കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. സംഭവത്തില്‍ ചിക്കജാല പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാവിലെ ചിക്കജാലയിലെ റോഡരികിലുള്ള മൈതാനത്താണ് മൃതദേഹം നാട്ടുകാർ ആദ്യം കാണുന്നത്. ഉടൻതന്നെ അവർ ചിക്കജാല പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാറ്റി. അംബേദ്കർ ആശുപത്രിയില്‍ നടത്തിയ…

Read More

മംഗളൂരുവിലെ ആൾക്കൂട്ടക്കൊല; മലക്കം മറിഞ്ഞ് ആഭ്യന്തര മന്ത്രി 

ബെംഗളൂരു: മംഗളൂരുവില്‍ മലയാളിയെ ഒരു സംഘം കൂട്ടമായി ആക്രമിച്ച്‌ കൊന്ന കേസില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞുവെന്നത് തന്റെ പ്രസ്താവനയല്ലെന്നും ആള്‍ക്കൂട്ട സംഘത്തിലെ ചിലര്‍ പോലീസിനോട് പറഞ്ഞ കാര്യമാണിതെന്നും ജി പരമേശ്വര തിരുത്തി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയുകയുള്ളൂ. കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലവും അന്വേഷിച്ചുവരികയാണ്. ക്രിക്കറ്റ് കളിക്കാരെയും കാഴ്ചക്കാരെയും ചോദ്യം ചെയ്തുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അശ്‌റഫിനെയാണ് മംഗളൂരു കുഡുപ്പില്‍ കല്ലൂര്‍ത്തി ക്ഷേത്രത്തിന്…

Read More

മലയാളി യുവാവിനെ മർദ്ദിച്ചു കൊലപെടുത്തിയ കേസിൽ 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 20 പേർ അറസ്റ്റിൽ. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫ് എന്ന സ്ഥിരീകരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാള്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കള്‍ മംഗളൂരുവിലെത്തി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. യതിരാജ്‌ , സച്ചിൻ , അനില്‍ ,സുശാന്ത് ,ആദർശ് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇരുപതായി. സംഭവത്തില്‍…

Read More

മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴ 

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് പിഴയിട്ട് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ. കഴിഞ്ഞദിവസം മാധവാര സ്റ്റേഷനില്‍ നിന്ന് മാഗഡി റോഡ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത യാത്രക്കാരിക്കാണ് 500 രൂപ പിഴ അടക്കേണ്ടി വന്നത്. യാത്രക്കാരി ഭക്ഷണം കഴിക്കുന്നത് സഹയാത്രികരിലൊരാള്‍ വിഡിയോയില്‍ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. മെട്രോ പരിസരത്തോ ട്രെയിനിനകത്തോ ഭക്ഷണം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.എം.ആർ.സി.എല്‍ അധികൃതർ മുന്നറിയിപ്പ് നല്‍കി. മെട്രോയിലെ വൃത്തി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്…

Read More

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….. നാളെ മുതൽ പുതിയ മാറ്റങ്ങൾ 

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് മേയ് ഒന്നു മുതല്‍ വെയ്റ്റിങ് ലിസ്റ്റുമായി സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യാൻ കഴിയില്ല. ജനറല്‍ ക്ലാസില്‍ മാത്രമേ അവർക്ക് യാത്ര ചെയ്യാൻ സാധിക്കൂ. കണ്‍ഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഐആർസിടിസി വഴി ബുക്ക് ചെയ്ത ഓണ്‍ലൈൻ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ ഓട്ടോമാറ്റിക്കലായി റദ്ദാകും. വെയ്റ്റിങ് ലിസ്റ്റിലുള്ള നിരവധി യാത്രക്കാർ സ്ലീപ്പർ, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നത് കണ്‍ഫേം ടിക്കറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന…

Read More

മലയാളി വിദ്യാർത്ഥിയെ കാണാതായതായി പരാതി 

ബെംഗളുരു: ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി കോച്ചിയാമ്ബള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്. ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം. ബെല്‍ഗാവി പോലീസ് സ്റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്‌ഡ് ഓഫ് ആണ്.

Read More

അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു 

കൊച്ചി: കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു അഡ്വ.ആളൂർ

Read More
Click Here to Follow Us