ക്രിസ്മസ് യാത്ര: കേരള ആർടിസി തത്കാൽ റിസർവേഷൻ നാളെ രാവിലെ ആരംഭിക്കും;

ബെംഗളൂരു : കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്നുള്ള പതിവ് സർവീസുകളിലേക്കുള്ള തത്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് ഏറെയുള്ള 22ലെ തത്കാൽ റിസർവേഷനാണ് നാളെ ആരംഭിക്കുന്നത്. സർവീസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപാണ് തത്കാൽ റിസർവേഷൻ സൗകര്യമുള്ളത്.

എസി മൾട്ടി ആക്സിൽ, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് അഞ്ചുമുതൽ പത്തു സീറ്റുകൾ വരെ തത്കാൽ റിസർവേഷനായി മാറ്റിവച്ചിരിക്കുന്നത്. പതിവു നിരക്കിനേക്കാളും പത്തുശതമാനം അധിക നിരക്ക് തത്കാൽ സീറ്റുകൾക്ക് ഈടാക്കും. കേരള ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുന്നത.് 24 വരെ പ്രതിദിനം 16 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. തിരിച്ച് 25 മുതൽ ജനുവരി രണ്ടുവരെയും വിവിധ ഡിപ്പോകളിൽ നിന്നു ബെംഗളൂരുവിലേക്കു സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

വെബ്സൈറ്റ്: http://www.ksrtconline.com/KERALAOnline

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts