പോലീസ് കാവലിൽ ദളിതർക്ക് ക്ഷേത്ര പ്രവേശനം

ബെംഗളൂരു: : മേൽജാതിക്കാരുടെ കടുത്ത എതിർപ്പിനിടയിൽ കനത്ത പോലീസ് കാവലിൽ കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം.

യാദ്ഗിർ ജില്ലയിലെ സുറാപൂർ താലൂക്കിലെ അമാലിഹാൾ ഗ്രാമത്തി ലാണ്   സംഭവം.

മേൽജാതിക്കാരുടെ എതിർപ്പുള്ളതിനാൾ ദലിത് വിഭഗത്തിലുള്ളവർക്ക്       ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.

ദിവസങ്ങൾക്കു മുമ്പ് ഹാവിനഹള്ളിയിലെ ദലിത് വിഭാഗക്കാർ ജില്ല ഭരണകൂടത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ പോലീസ് ഇരുവിഭാ ഗങ്ങളുടെ സമാധാനയോഗം വിളിച്ചു. എന്നാൽ , മേൽജാതിക്കാർ നിലപാടിൽ ഉറച്ചു നിന്നതോട് യോഗം പരാജയപെട്ടു. തുടർന്ന് ശനിയാഴ്‌ച ഗ്രാമത്തിൽ കൂടുതൽ പോലിസ് സേനയെ വിന്യസിച്ചു.

  പശ്ചിമേഷ്യൻ യുദ്ധം; ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോം

ഗ്രാമത്തിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ദലിതുകളെ തടയുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. തുടർന്നാണ്ദ ളിതർക്ക്  ക്ഷേത്രത്തിൽ പ്രാവേശിച്ച് ആരാധന നിർവ്വഹിക്കനായത്.

സുരക്ഷ മുൻനിർത്തി പോലീസ്  വാ ഹനത്തിൽ തന്നെയാണ്  ദലിത് സ്ത്രീകളെ ക്ഷേത്രത്തിൽ എത്തിച്ചത്. തുടർന്നും ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുമെന്നും തടഞ്ഞാൽ കർശനനടപടി സ്വീകരിക്കുമെന്നും യാദ്ഗിർ എസ്‌പി സി.ബി. വേദമൂർത്തി പറഞ്ഞു. സാമൂഹികക്ഷേമ, റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!
[masterslider id="10"]

Related posts

Click Here to Follow Us