ആത്മഹത്യ ഭീഷണിയുമായി ടവറിന്റെ മുകളില്‍; കടന്നല്‍ കുത്തേറ്റ് താഴേക്ക് ചാടി

തിരുവനന്തപുരം : ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് താഴേക്ക് ചാടി. തമിഴ്നാട് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം.

23 വയസ്സുകാരിയായ യുവതി ഓഫീസിലെത്തി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് യുവതി ടവറില്‍ വലിഞ്ഞുകയറുന്നതാണ് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ കണ്ടത്. കൈയ്യില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചത് പ്രകാരം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി ടവറിന് ചുറ്റും വലവിരിച്ചു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

എന്നാല്‍ ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകി. ഇളകിയെത്തിയ കടന്നല്‍കൂട്ടം യുവതിയെ പൊതിഞ്ഞു. നിവര്‍ത്തിയില്ലാതെ യുവതി വലയിലേക്ക് ചാടി. യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇവരുടെ ഭര്‍ത്താവ് മദ്യത്തിനടിമയാണെന്നാണ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts