ബെംഗളൂരു- മൈസൂരു അതിവേഗ പാത ആദ്യഘട്ടം 2 മാസത്തിനകം

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായില്‍ തുറന്നു കൊടുക്കും.

117 കിലോമീറ്ററുള്ള പാതയുടെ ബെംഗളൂരു മുതല്‍ നിതാഘട്ടവരെയുള്ള 56 കിലോമീറ്റര്‍ ദൂരം ആദ്യഭാഗമാണ് ജൂലായില്‍ തുറക്കുന്നത്. പദ്ധതിച്ചെലവ് 8,500 കോടിരൂപയാണ് . വളവുകള്‍ നിവര്‍ത്തിയും കയറ്റമുള്ള പ്രദേശങ്ങള്‍ നിരപ്പാക്കിയും വീതി വര്‍ധിപ്പിച്ചുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളില്‍ മേല്‍പ്പാതകളും നിര്‍മ്മിക്കുന്നുണ്ട്.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

സര്‍വീസ് റോഡുകളടക്കം 10 വരിയുള്ള അതിവേഗപാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തില്‍ ഒന്നരമണിക്കൂര്‍ കുറവ് വരും . നിലവില്‍ യാത്രയ്ക്ക് മൂന്നു മണിക്കൂര്‍ വേണം.

പാതയിലെ ഏറ്റവുംവലിയ മേല്‍പ്പാലമായ കുമ്പളഗോഡ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 4.5 കിലോമീറ്ററാണ് നീളം. പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
[masterslider id="10"]

Related posts

Click Here to Follow Us