ഹോറി ഹബ്ബാ മത്സരം; കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

HORIHABBA

ബെംഗളൂരു: ഹാവേരിയിലെ ഹിരോക്കേരൂരിൽ കാളയുടെ കൊമ്പിൽ പിടിച്ച് മെരുക്കുന്ന മത്സരമായ ഹോറി ഹബ്ബായ്ക്കിടെ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മത്സരം കണ്ടുനിന്നിരുന്ന റാണിബെന്നൂർ സ്വദേശി ഷണ്മുഖൻ (22) ആണ് മരണമടഞ്ഞത്.

അടിവയറ്റിൽ കലയുടെ കൊമ്പു കൊണ്ട് കീറിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഹാവേരി, ശിവമൊഗ്ഗ, ധാർവാഡ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കലകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്.

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

ഗ്രാമങ്ങളിൽ പ്രത്യേകമായി ഒരുക്കുന്ന വഴികളിലൂടെ ഇവയെ ഓടിക്കും. ഇതിനിടെയാണ് യുവാക്കൾ ഇവയുടെ കൊമ്പിൽ പിടിച്ചുനിർത്താനും ഇവയുടെ കഴുത്തിലിട്ടിരുന്ന മാലകൾ പിടിച്ചെടുക്കാനും ശ്രമം നടത്തുന്നത്. ഇതിനിടെയാണ് അപകവുമുണ്ടായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts