കബ്ബൺ പാർക്കിൽ പൈതൃക ഘടനകൾ സംരക്ഷിക്കും

ബെംഗളൂരു: കബ്ബൺ പാർക്കിലെ പൈതൃക കെട്ടിടങ്ങളെ പാർക്ക് സോണിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ലെന്ന് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‌ന കൗൺസിലിനെ അറിയിച്ചു.

കബ്ബൺ പാർക്കിലെ സെഞ്ച്വറി ക്ലബ്ബിന്റെ നവീകരണം സുഗമമാക്കുന്നതിന് പാർക്ക് സോണിൽ നിന്ന് ഒഴിവാക്കണമെന്ന വിഷയം ബിജെപി എംഎൽസി തേജസ്വിനി ഗൗഡ ഉന്നയിച്ചിരുന്നു. ക്ലബ്ബ് പാർക്ക് സോണിന്റെ പരിധിയിൽ വരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായും ഗൗഡ പറഞ്ഞു.

  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്

എന്നാൽ കബ്ബൺ പാർക്കിലെ പൈതൃക നിർമിതികൾ സംരക്ഷിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് മന്ത്രി മറുപടിയായി പറഞ്ഞത്. ഞങ്ങൾ ഒരു കെട്ടിടം ഒഴിവാക്കിയാൽ, മറ്റുള്ളവരും പുതിയ കെട്ടിടങ്ങളുടെ ബ്ലൂപ്രിന്റുമായി വരുമെന്നും ഇത് പൈതൃക ഘടനകളുടെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനാൽ, ഞങ്ങൾക്ക് സെഞ്ച്വറി ക്ലബ്ബിനെ പാർക്ക് സോണിൽ നിന്ന് ഒഴിവാക്കാനാവില്ലന്നും, കബ്ബൺ പാർക്കിലെ ഒരു കെട്ടിടവും പാർക്ക് സോണിൽ നിന്ന് ഒഴിവാക്കുന്നത് സർക്കാരിന്റെ മുമ്പാകെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!
[masterslider id="10"]

Related posts

Click Here to Follow Us