റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം; ടാക്‌സി, ഓട്ടോ ഡ്രൈവർമാരുമായി ചർച്ച ചെയ്യും.

ബെംഗളൂരു: ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബൈക്ക് ടാക്സി അഗ്രഗേറ്ററുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യും.

ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ തങ്ങളുടെ പരാതികൾ അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ ശിവകുമാർ ക്ഷണിച്ചിരിക്കുന്നത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇലക്ട്രിക് ബൈക്കുകൾ ടാക്‌സിയായി ഓടിക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ, വാണിജ്യ ആവശ്യങ്ങൾക്ക് പെട്രോളിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിലാണ് വകുപ്പ് ഉദ്യോഗസ്ഥർ പിഴവ് കണ്ടെത്തിയത്. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മോട്ടോർ വാഹന നിയമം ലംഘിച്ചതിന് 500-ലധികം ബൈക്ക് ടാക്‌സികൾ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർ പിടികൂടുകയും വ്യക്തിഗത ഡ്രൈവർമാരിൽ നിന്ന് 10,500 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts