തമിഴ്‌നാട്ടിൽ ഉടനീളം ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും.

ചെന്നൈ: പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ (പിസിഎസ്) ഉടൻ തന്നെ മെട്രോ സ്റ്റേഷനുകളിൽ മാത്രമൊതുക്കാതെ, തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാംഗഡ്‌കോ) സംസ്ഥാനത്തുടനീളം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു.

2020-ൽ പിസിഎസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പകർച്ചവ്യാധി കാരണമാണ് ഇത് സാധ്യമാകാഞ്ഞത്. ഞങ്ങൾ ഇപ്പോൾ പിസിഎസിനായി ഒരു പുതിയ താരിഫ് തയ്യാറാക്കുകയാണെന്നും കൂടാതെ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (ടിഎൻഇആർസി) അനുമതിക്കായി കാത്തിരിക്കുകണെന്നും ടാംഗഡ്‌കോയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

നിലവിലുള്ള വാണിജ്യ താരിഫ് അടിസ്ഥാനമാക്കി നിലവിലെ പിസിഎസ് ഉപയോഗത്തിന് ടാംഗഡ്‌കോ  (TANGEDCO) ആണ് നിലവിൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് നിരക്ക് ഈടാക്കുന്നത്. ഹൈവേയുടെ ഇരുവശത്തും ഓരോ 25 കിലോമീറ്ററിലും പിസിഎസ് സ്ഥാപിക്കണമെന്ന് കേന്ദ്രം പറഞ്ഞിരുന്നെന്നും, ഇത് നടപ്പിലാക്കാൻ ടാംഗഡ്‌കോ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts