ബെംഗളൂരു : കോവിഡ്-19 നൊപ്പം വൈറൽ പനിയും വർധിക്കുന്നത് ദക്ഷിണ കന്നഡ ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. ജില്ലയിലെ എല്ലാ താലൂക്കുകളിലും പനിയും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കോവിഡ്-19 ന്റെ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. പലരും രോഗലക്ഷണങ്ങളെ അവഗണിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു, ഇത് സങ്കീർണതകൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 41400 റിപ്പോർട്ട് ചെയ്തു, 53093 പേരെ ഡിസ്ചാര്‍ജ് ചെയ്തു, ടെസ്റ്റ് പോസിറ്റീവിറ്റി 26.70%
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.