മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

ബെംഗളൂരു: ജനുവരി 10 ന് കോവിഡ്-19 പോസിറ്റീവ് ആയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രാവിലെ മുതൽ ഓഫീസിൽ നിന്ന് ജോലികൾ പുനരാരംഭിച്ചു. രോഗം ബാധിച്ച് ഹോം ക്വാറന്റൈനിൽ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹം ആരോഗ്യവാനാണെന്ന് നേരത്തെ അറിയിച്ചിരുന്നു.  കൂടാതെ ഇപ്പോൾ തന്റെ ക്വാറന്റൈനും, കോവിഡ് പരിശോധനയും കഴിഞ്ഞെന്നും , അതിൽ ഫലം നെഗറ്റീവ് ആയതിനാൽ ഇന്ന് മുതൽ ഓഫീസിൽ നിന്ന് ദൈനംദിന ജോലികളിൽ പങ്കെടുക്കാൻ താണ് തീരുമാനിച്ചുവെന്നും, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

നൈറ്റ് കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവയുൾപ്പെടെയുള്ള COVID-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അണുബാധ, കുറച്ച് ആളുകൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്നതും മറ്റുചിലർക്ക് ഉടനെ വന്നു പോകുന്നതുമായ ഒരു പനി പോലെയാണെന്നാണ് ഇപ്പോൾ പൊതുവികാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച വിദഗ്ധരുമായി യോഗം ചേർന്ന് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് എണ്ണം വർധിക്കുകയാണ്, പക്ഷേ ആശുപത്രികളിൽ അഡ്മിറ്റാവുന്നവരുടെ എണ്ണം കുറവാണെന്നും അഭിപ്രായപ്പെട്ട അദ്ദേഹം. ഇതെല്ലാം ഉപയോഗിച്ച്, വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാമെന്നും. യോഗത്തിൽ വിദഗ്ധർ ഞങ്ങൾക്ക് പൂർണ്ണമായ ചിത്രം നൽകുന്നതോടെ ഞങ്ങൾക്ക് വ്യക്തത ലഭിക്കുമെന്നും  അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts